തലയില്‍ പുഴുവരിക്കുന്ന മുറിവുകളുമായി പരക്കം പാഞ്ഞ് നായ്ക്കള്‍; കാരണം അറിയാതെ ഭീതിയില്‍ നാട്ടുകാര്‍

പുതുതായി എത്തിയ  തെരുവു നായ്ക്കളില്‍ പലതിനും തലയ്ക്ക് മുറിവുള്ളതായി കണ്ടെത്തിയതാണ്  ദുരൂഹതയുണ്ടാക്കുന്നത്
തലയില്‍ പുഴുവരിക്കുന്ന മുറിവുകളുമായി പരക്കം പാഞ്ഞ് നായ്ക്കള്‍; കാരണം അറിയാതെ ഭീതിയില്‍ നാട്ടുകാര്‍

കണ്ണൂര്‍;  മലയോര ടൗണുകളെ ഭീതിയിലാഴ്ത്തി പുഴുവരിക്കുന്ന മുറിവുകളുമായി പരക്കംപായുന്ന നായ്ക്കള്‍. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലാണ് മുറിവേറ്റ നിലയിലുള്ള തെരുവു നായ്ക്കളെ കാണുന്നത്. അടുത്തിടെ ഇത്തരം നായ്ക്കളുടെ എണ്ണത്തില്‍ വര്‍ധനവും നാട്ടുകാരെ ഭയപ്പാടിലാക്കിയിരിക്കുകയാണ്. 

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കേളകം ടൗണില്‍ ഇത്തരം നായ്ക്കളെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കൊട്ടിയൂര്‍ ടൗണിലും തലയ്ക്ക് മുറിവേറ്റ നായ്ക്കളെ കണ്ടെത്തിയത് ദുരൂഹത ഉളവാക്കുകയാണ്. ഇത്തരം നായ്ക്കളെ മുന്‍പ് ഈ പ്രദേശങ്ങളില്‍ കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.  പുതുതായി എത്തിയ  തെരുവു നായ്ക്കളില്‍ പലതിനും തലയ്ക്ക് മുറിവുള്ളതായി കണ്ടെത്തിയതാണ്  ദുരൂഹതയുണ്ടാക്കുന്നത്.

പുഴുവരിച്ച് പാഞ്ഞുനടക്കുന്ന നായ്ക്കള്‍ കാല്‍നടയാത്രക്കാരെ ഭീതിയിലാക്കുകയാണ്. പുറമെ നിന്ന് തെരുവുനായ്ക്കളെ മലയോര ടൗണുകളില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നുണ്ടൈന്നാണ് നാട്ടുകാരുടെ സംശയം. നായകള്‍ക്ക് തലയില്‍ മുറിവേല്‍ക്കുന്നത് എങ്ങനെയെന്നും എവിടെ നിന്നാണ് ഇവ എത്തുന്നതെന്നും അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com