പാത ഇരട്ടിപ്പിക്കൽ : ട്രെയിൻ സർവീസിൽ മാറ്റം ; നിരവധി ട്രെയിനുകൾ റദ്ദാക്കി

ഏതാനും ട്രെയിനുകൾ റദ്ദാക്കിയ റെയിൽവേ, ചില സർവീസുകൾ വഴി തിരിച്ചു വിടുകയും ചെയ്തു
പാത ഇരട്ടിപ്പിക്കൽ : ട്രെയിൻ സർവീസിൽ മാറ്റം ; നിരവധി ട്രെയിനുകൾ റദ്ദാക്കി

കോട്ടയം :  പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി-​​​ചി​​​ങ്ങ​​​വ​​​നം റൂട്ടിൽ ഇന്നു മു​​​ത​​​ൽ 23 വ​​​രെ ട്രെയിൻ ​ഗതാ​ഗതത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഏതാനും ട്രെയിനുകൾ റദ്ദാക്കിയ റെയിൽവേ, ചില സർവീസുകൾ വഴി തിരിച്ചു വിടുകയും ചെയ്തു. ഏതാനും ട്രെയിനുകൾ ആലപ്പുഴ വഴിയാകും സർവീസ് നടത്തുക എന്ന് റെയിൽവേ അറിയിച്ചു. 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് ശ​​​ബ​​​രി, ന്യൂ​​​ഡ​​​ൽ​​​ഹി-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ര​​​ള എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ൾ ഇന്നു മു​​​ത​​​ൽ 22 വ​​​രെ ആ​​​ല​​​പ്പു​​​ഴ വ​​​ഴിയാകും സർവീസ് നടത്തുക. യാത്രക്കാരുടെ സൗകര്യം പരി​ഗണിച്ച് ഈ ട്രെയിനുകൾ  എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ, ചേ​​​ർ​​​ത്ത​​​ല, ആ​​​ല​​​പ്പു​​​ഴ, അ​​​മ്പല​​​പ്പു​​​ഴ, ഹ​​​രി​​​പ്പാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നിർത്തുന്നതാണെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. 

നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ -മാം​​​ഗ​​​ലാ​​​പു​​​രം പ​​​ര​​​ശു​​​റാം , ക​​​ന്യാ​​​കു​​​മാ​​​രി-​​​മും​​​ബൈ ജ​​​യ​​​ന്തി, ബം​​​ഗ​​​ളൂ​​​രു-​​​ക​​​ന്യാ​​​കു​​​മാ​​​രി ഐ​​​ല​​​ൻ​​​ഡ് എ​​​ക്സ്പ്ര​​​സു​​​ക​​​ൾ 22ന് ​​​ആ​​​ല​​​പ്പു​​​ഴ വ​​​ഴി തി​​​രി​​​ച്ചു വി​​​ടും. കൊ​​​ച്ചു​​​വേ​​​ളി- ലോ​​​ക് മാ​​​ന്യ​​​തി​​​ല​​​ക് എ​​​ക്സ്പ്ര​​​സ് 13,16,20,23 തീ​​​യ​​​തി​​​ക​​​ളി​​​ലും കൊ​​​ച്ചു​​​വേ​​​ളി- ഡെ​​​റാ​​​ഡൂ​​​ണ്‍ വീ​​​ക്ക്‌​​​ലി എ​​​ക്സ്പ്ര​​​സ് 14, 21 തീ​​​യ​​​തി​​​ക​​​ളി​​​ലും ക​​​ണ്ണൂ​​​ർ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ് 13,14,1 5,17,18,20, 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ലും ഹ​​​സ്രത് നി​​സാ​​​മു​​​ദീ​​​ൻ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ക്സ്പ്ര​​​സ് 12,19 തീ​​​യ​​​തി​​​ക​​​ളി​​​ലും ഡെ​​​റാ​​​ഡൂ​​​ണ്‍- കൊ​​​ച്ചു​​​വേ​​​ളി എ​​​ക്സ്പ്ര​​​സ് 12,19 തീ​​​യ​​​തി​​​ക​​​ളി​​​ലും വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം- കൊ​​​ല്ലം പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് 14,21 തീ​​​യ​​​തി​​​ക​​​ളി​​​ലും ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും. 

കൊ​​​ല്ലം- കോ​​​ട്ട​​​യം, കോ​​​ട്ട​​​യം- കൊ​​​ല്ലം പാ​​​സ​​​ഞ്ച​​​ർ, എ​​​റ​​​ണാ​​​കു​​​ളം കാ​​​യം​​​കു​​​ളം, കാ​​​യം​​​കു​​​ളം- എ​​​റ​​​ണാ​​​കു​​​ളം, എ​​​റ​​​ണാ​​​കു​​​ളം- കാ​​​യം​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ, കാ​​​യം​​​കു​​​ളം- എ​​​റ​​​ണാ​​​കു​​​ളം, എ​​​റ​​​ണാ​​​കു​​​ളം- ആ​​​ല​​​പ്പു​​​ഴ പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ ഇന്നു മു​​​ത​​​ൽ 23 വ​​​രെ പൂ​​​ർ​​​ണ​​​മാ​​​യും റ​​​ദ്ദാ​​​ക്കി. കൊ​​​ല്ലം- എ​​​റ​​​ണാ​​​കു​​​ളം മെ​​​മു, എ​​​റ​​​ണാ​​​കു​​​ളം- കൊ​​​ല്ലം മെ​​​മു, എ​​​റ​​​ണാ​​​കു​​​ളം- കൊ​​​ല്ലം, കൊ​​​ല്ലം- എ​​​റ​​​ണാ​​​കു​​​ളം മെ​​​മു ട്രെ​​​യി​​​നു​​​ക​​​ളും റ​​​ദ്ദാ​​​ക്കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ന്യൂ​​​ഡ​​​ൽ​​​ഹി കേ​​​ര​​​ള എ​​​ക്സ്പ്ര​​​സ് 14-ന് 45 ​​​മി​​​നി​​​റ്റും 22-ന് 70 ​​​മി​​​നി​​​റ്റും ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ പി​​​ടി​​​ച്ചി​​​ടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com