ശബരിമല പാര്‍ലമെന്റില്‍ ; അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ്

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ച ശേഷമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം
ശബരിമല പാര്‍ലമെന്റില്‍ ; അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ്

ന്യൂഡല്‍ഹി : ശബരിമല വിഷയം ലോക്‌സഭയില്‍ ഉന്നയിക്കാന്‍ നീക്കം. എന്‍ കെ പ്രേമചന്ദ്രന്‍ എംപി അടിയന്തരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കി. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ച ശേഷമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. 

വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ബിജെപി നേരത്തെ തീരുമാനിച്ചിരുന്നു. വി മുരളീധരന്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വി മുരളീധരന്‍ ഇക്കാര്യം ഉന്നയിച്ചു. തുടര്‍ന്നാണ് പാര്‍ട്ടി ഇക്കാര്യം പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ തീരുമാനമെടുത്തതെന്ന് മുരളീധരന്‍ അറിയിച്ചിരുന്നു.
 

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചതിന് ശേഷം സംസ്ഥാനത്ത് വിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധവും, ശബരിമല തീര്‍ത്ഥാടനത്തിലെ സംഘര്‍ഷങ്ങളും ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്. ഇതുവഴി കേന്ദ്രസര്‍ക്കാരിന്റെ മറുപടിക്കും സാഹച്യമൊരുങ്ങും. 

വിശ്വാസികള്‍ക്ക് അനുകൂലമായി ഇപ്പോള്‍ ബിജെപിയും യുഡിഎഫും സമരത്തിലാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാര സമരത്തിലും, യുഡിഎഫിലെ മൂന്ന് എംഎല്‍എമാര്‍ നിയമസഭാകവാടത്തിലും സത്യാഗ്രഹ സമരത്തിലുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com