കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ പേജിലൊരു നാടന്‍ വിഭവം; ഇത് അവിയലാണോ സാലഡാണോ എന്ന് ട്രോളന്‍മാര്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 13th December 2018 02:59 AM |
Last Updated: 13th December 2018 05:36 AM | A+A A- |
കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച അവിയലിന്റെ ചിത്രമാണ് വ്യാപകമായി ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്. കേരളത്തിലെ ഒരു നാടന്‍ വിഭവം എന്ന് പറഞ്ഞാണ് അവിയലിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ പങ്കുവച്ച ചിത്രത്തില്‍ പച്ചക്കറികള്‍ വേവിക്കാത്ത രീതിയില്‍ കാണപ്പെട്ടതാണ് ട്രോളുകള്‍ വഴിവച്ചത്.
ഇത് അവയിലാണോ സാലഡാണോ എന്നാണ് ആളുകളുടെ സംശയം. ട്വീറ്റിന് ലഭിച്ച കമന്റുകളില്‍ തൊണ്ണൂറ് ശതമാനവും ഈ കാര്യം ചൂണ്ടികാട്ടിയുള്ളതാണ്. അവിയല്‍ എന്ന് പറഞ്ഞത് നന്നായി അല്ലായിരുന്നെങ്കില്‍ മനസിലാകില്ലായിരുന്നു എന്ന തരത്തിലുള്ള കമന്റുകളും നിരവധിയാണ്.
ഈ അവിയല്‍ ഉണ്ടാക്കിയെന്ന് കാണിച്ച് ഏത് കുടുംബ കോടതിയില്‍ പോയാലും വിവാഹമോചനം ലഭിക്കുമെന്നായിരുന്നു എഴുത്തുകാരന്‍ എന്‍ എസ് മാധവന്റെ പ്രതികരണം. ട്വീറ്റ് ട്രോളര്‍മാരുടെ പിടിയില്‍ പെട്ടതോടെ പേജില്‍ വ്യത്യസ്ത തരം അവിയലുകളുടെ ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
The way you make it, the way your favourite restaurant serves it; we are inviting everyone to share their aviyal. If you haven't before, pick up an uruli; it's still not too late to give it a try. #AviyalBlues pic.twitter.com/I3suGSZBo3
— Kerala Tourism (@KeralaTourism) December 12, 2018