ശബരിമലയില്‍ ദര്‍ശനത്തിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ എത്തുന്നു? ഞായറാഴ്ച മലകയറുമെന്ന് സൂചന

ശബരിമലയില്‍ എത്താന്‍ ശ്രമിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചു. പൊലീസിന്റെ അനുമതിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന
ശബരിമലയില്‍ ദര്‍ശനത്തിന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ എത്തുന്നു? ഞായറാഴ്ച മലകയറുമെന്ന് സൂചന

കൊച്ചി: ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ദര്‍ശനം നടത്താന്‍ എത്തിയേക്കുമെന്ന് സൂചന. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുമുള്ള പത്തിലേറെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിക്കുമെന്നും, മാലയിട്ട് വ്രതമെടുത്താകും ഇവരുടെ വരവെന്നുമാണ് റിപ്പോര്‍ട്ട്. 

ട്രാന്‍സ്‌ജെന്‍ഡറുകള്‍ എത്തുന്നത് സിപിഎം നീക്കത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് തടയുന്നതിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മംഗംളം ദിനപത്രം പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമലയില്‍ എത്താന്‍ ശ്രമിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചു. പൊലീസിന്റെ അനുമതിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. 

ഞായറാഴ്ചയാണ് ഇവര്‍ മല കയറുമെന്ന് പറയപ്പെടുന്നത്. ഇടത് അനുകൂലികളായ ട്രാന്‍സ്‌ജെന്‍ഡറുകളാണ് മല കയറാന്‍ ശ്രമിക്കുന്നത് എന്ന് പറഞ്ഞുള്ള സന്ദേശങ്ങള്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ശബരിമലയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സംഘപരിവാര്‍ തന്നെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ എത്തിക്കുന്നതെന്നാണ് സിപിഎം സൈബര്‍ സംഘങ്ങളുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com