അനിയനെ ആഴങ്ങള്‍ക്ക് നല്‍കിയില്ല; നാലുവയസ്സുകാരന്റെ ധീരത; നാട്ടിലെ താരം

ഹൃദയത്തിന്റെ ആഴത്തില്‍ ഇടമുള്ള അനിയനെ കുളത്തിന്റെ ആഴങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ നെഞ്ചോട് ചേര്‍ത്തുപിടിച്ച നാലുവയസ്സുകാരനാണ് ഇപ്പോള്‍ വള്ള്യാടിന്റെ താരം
അനിയനെ ആഴങ്ങള്‍ക്ക് നല്‍കിയില്ല; നാലുവയസ്സുകാരന്റെ ധീരത; നാട്ടിലെ താരം

കോഴിക്കോട്: ഹൃദയത്തിന്റെ ആഴത്തില്‍ ഇടമുള്ള അനിയനെ കുളത്തിന്റെ ആഴങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ നെഞ്ചോട് ചേര്‍ത്തുപിടിച്ച നാലുവയസ്സുകാരനാണ് ഇപ്പോള്‍ വള്ള്യാടിന്റെ താരം. വള്ള്യാട് ചുവാംവെള്ളി ഷൗക്കത്തലിയുടെയും സബീലയുടെയും മകന്‍ മുഹമ്മദ് റഹാന്റെ ഒരു നിമിഷത്തെ ധൈര്യമാണ് മൂന്ന് വയസ്സുകാരന്‍ മുഹമ്മദ് ഹിറാഷിന്റെ ജീവന്‍ രക്ഷിച്ചത്. റഹാന്റെ ഉപ്പയുടെ ജ്യേഷ്ഠന്‍ അന്‍വര്‍ സാദത്തിന്റെയും സജിനയുടെയും മകനാണ് മുഹമ്മദ് ഹിറാഷ്.

ബുധാനാഴ്ച പകല്‍ രണ്ടിനാണ് സംഭവം. ഒരേ പറമ്പിലാണ് ഷൗക്കത്തലിയുടെയും അന്‍വര്‍ സാദത്തിന്റെയും വീടുകള്‍. ഇതേപറമ്പില്‍ തന്നെയുള്ള ശ്രീധരന്‍ നമ്പ്യാരുടെ വീട്ടിലേക്ക് കളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. കളിക്കിടെ മുഹമ്മദ് ഹിറാഷ് പറമ്പിലെ കുളത്തില്‍ വീണപ്പോള്‍ പതറിപ്പോകുകയോ കരഞ്ഞിരിക്കുകയോ ചെയ്യാതെ മുഹമ്മദ് റഹാന്‍ ഉടന്‍ തന്നെ ശ്രീധരന്‍ നായരുടെ വീട്ടിലേക്ക്  ഓടിപ്പോയി വിവരം അറിയിക്കുകയായിരുന്നു. കേള്‍വിക്കുറവുള്ള ശ്രീധരന്‍ നായര്‍ ഉച്ചമയക്കത്തിലായിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ റഹാന്‍ ശ്രീധരന്‍ നായരെ തട്ടിവിളിച്ച് കൈപിടിച്ച് വലിച്ച് കൊണ്ടുപോകുകയായിരുന്നു.

ഓടി കുളക്കരയിലെത്തിയ ശ്രീധരന്‍നായര്‍ മുങ്ങിത്താണ കുട്ടിയെയാണ് കണ്ടത്. എഴുപതുപിന്നിട്ട ശ്രീധരന്‍ നായര്‍തന്റെ അവശത വകവെയ്ക്കാതെ കുളത്തില്‍ ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com