ഇത് ജനങ്ങളോടുള്ള വെല്ലുവിളി; ബിജെപി ഹർത്താൽ തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി 

നാളെ സംസ്ഥാനത്ത് കടകൾ തുറന്നു പ്രവർത്തിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു
ഇത് ജനങ്ങളോടുള്ള വെല്ലുവിളി; ബിജെപി ഹർത്താൽ തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി 

തിരുവനന്തപുരം: ഇന്ന് നടക്കുന്ന ബിജെപി ഹർത്താലിനോട് സഹകരിക്കില്ലെന്ന നിലപാടുമായി വ്യാപാരി വ്യവസായി സമിതി. മിന്നൽ ഹർത്താലുകൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹർത്താൽ തള്ളിക്കളയണമെന്നും സമിതി പ്രസ്താവനയിൽ പറഞ്ഞു.

നാളെ സംസ്ഥാനത്ത് കടകൾ തുറന്നു പ്രവർത്തിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം ഹർത്താലുകൾ വ്യാപാര മേഖലയിൽ ഉണ്ടാക്കുന്ന നഷ്ടം വിവരണാധീതമാണെന്നും പ്രളയ ദുരിതവും സാമ്പത്തിക മാന്ദ്യവും മൂലം പ്രതിസന്ധിയിലായിരിക്കുന്ന മേഖലയ്ക്ക് ഹർത്താൽ കൂടുതൽ ആഘാതം ഏല്‍പ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. 

ഇന്ന്‌ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിന് മുന്നില്‍ സ്വയം തീകൊളുത്തി ആത്മാഹൂതിശ്രമം നടത്തിയ വേണുഗോപാൽ നായർ മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. വേണുഗോപാലന്‍ നായര്‍ കടുത്ത ഭക്തനാണെന്നും യുവതീ പ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ ദുഃഖിതനായിരുന്നെന്നുമാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിനായിരിക്കും ഉത്തരവാദിത്വമെന്നും ബിജെപി നേതാക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com