ഓണ്‍ലൈന്‍ വലക്കാര്‍ കുടുങ്ങും; കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ സൈബര്‍ പെട്രോളിങ്ങുമായി കേരളാ പൊലീസ്:  പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം ഇങ്ങനെ

തിരുവനന്തപുരം റേഞ്ച് ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിനാണ് സ്‌പെഷ്യല്‍ ടീമിന്റെ പൂര്‍ണ ചുമതല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമായി കേരള പൊലീസ് കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ എന്നപേരില്‍ ഒരു പ്രത്യേക സംഘത്തിന് കേരള പൊലീസ് രൂപം നല്‍കി.

തിരുവനന്തപുരം റേഞ്ച് ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാമിനാണ് സ്‌പെഷ്യല്‍ ടീമിന്റെ പൂര്‍ണ ചുമതല. കേരള പൊലീസ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നോഡല്‍ ഓഫീസറായ െ്രെകം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേരിട്ടുളള മേല്‍നോട്ടത്തിലാവും പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം.

ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഡിജിറ്റല്‍ സംവിധാനം സജ്ജീകരിക്കുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളെ ചൂഷണം ചെയ്യുന്നത് കണ്ടെത്തുന്നതിനായി സൈബര്‍ പെട്രോളിങ് നടത്തുക, അത്തരത്തിലുണ്ടാകുന്ന ചൂഷണം തടയുക, അത്തരം സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊളളുക, മാതാപിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ കുട്ടികള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങളെ പറ്റി അറിയിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക എന്നിവയാണ് സംഘത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങള്‍.

മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രദീഷ് കുമാര്‍, റെയില്‍വേ പൊലീസ് സൂപ്രണ്ട് മെറിന്‍ ജോസഫ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് ഷാഫി, പൊലീസ് ട്രെയിനിംഗ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ എവി എന്നിവര്‍ ഉള്‍പ്പെടെ 13 പേര്‍ സംഘത്തില്‍ ഉണ്ടായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com