ചര്‍ച്ച വിജയം: ഓണ്‍ലൈന്‍ ടാക്‌സി സമരം പന്‍വലിച്ചു; നടപടി വേഗത്തിലാക്കിയില്ലെങ്കില്‍ വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ കൊച്ചിയില്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു
ചര്‍ച്ച വിജയം: ഓണ്‍ലൈന്‍ ടാക്‌സി സമരം പന്‍വലിച്ചു; നടപടി വേഗത്തിലാക്കിയില്ലെങ്കില്‍ വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

കൊച്ചി:  ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ കൊച്ചിയില്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയിലാണ് തീരുമാനം. ഡ്രൈവര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ ഒരുമാസത്തിനകം പദ്ധതി തയാറാക്കുമെന്ന് കമ്പനി പ്രതിനിധികള്‍ ചര്‍ച്ചയില്‍ അറിയിച്ചു.

സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, കമ്പനികള്‍ ഈടാക്കുന്ന അമിത കമ്മിഷന്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കിയത്. നേരത്തേ ഗതാഗത കമ്മിഷണറുടേയും കലക്ടറുടേയും സാന്നിധ്യത്തില്‍ ഡ്രൈവര്‍മാരും ഊബര്‍, ഒല കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പ്രശ്‌നത്തിനു പരിഹാരം കാണാനായില്ല. തുടര്‍ന്ന് ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളില്‍ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറാവുകയായിരുന്നു.

പണിമുടക്ക് പിന്‍വലിച്ചത് താല്‍ക്കാലികമായാണെന്നും നിശ്ചിത സമയത്തിനകം കമ്പനികള്‍ സ്വീകാര്യമായ നിര്‍ദേശങ്ങളുമായി മുന്നോട്ടുവന്നില്ലെങ്കില്‍ വീണ്ടും സമരരംഗത്തിറങ്ങുമെന്നും സമരസമിതി വ്യക്തമാക്കി. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ മൂന്നാഴ്ചയോളമായി നടത്തിവന്ന സമരമാണ് ഇതോടെ അവസാനിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com