നാദാപുരത്ത് സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ബോംബേറ്

നാദാപുരം പുറമേരിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ബോംബേറ്
നാദാപുരത്ത് സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ബോംബേറ്


കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ച നാലരക്ക് ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് സൂചന.

സ്‌ഫോടനത്തിന് ശേഷം സമീപത്തെ റോഡിലേക്ക് ബൈക്ക് ഓടിച്ച് പോകുന്ന ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന് തകരാല്‍ സംഭവിച്ചു. നാദാപുരം പൊലീസെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം ബിജെപി നടത്തിയ ഹര്‍ത്താലിനിടയിലും നാദാപുരം- പുറമേരി ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com