പി മോഹനന്റെ മകനെയും ഭാര്യയെയും ആക്രമിച്ച കേസ്; രണ്ട് ആർഎസ്എസ്സുകാർ പിടിയിൽ

 സിപിഎം കോഴിക്കോട്  ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനെയും ഭാര്യയെയും ആക്രമിച്ച കേസിൽ രണ്ട് പേര്‍ പിടിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ കൽപ്പത്തൂർ കുളക്കണ്ടി സ്വദേശിയായ അഖിൽരാജ്(24), ഷിബു(34) എന്നിവരാണ്
പി മോഹനന്റെ മകനെയും ഭാര്യയെയും ആക്രമിച്ച കേസ്; രണ്ട് ആർഎസ്എസ്സുകാർ പിടിയിൽ

കോഴിക്കോട്:  സിപിഎം കോഴിക്കോട്  ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനെയും ഭാര്യയെയും ആക്രമിച്ച കേസിൽ രണ്ട് പേര്‍ പിടിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ കൽപ്പത്തൂർ കുളക്കണ്ടി സ്വദേശിയായ അഖിൽരാജ്(24), നല്ലാക്കൂൽ മീത്തൽ ഷിബു(34) എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. 

 കഴിഞ്ഞ മാസം 17 ന് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനിടെയാണ് ജൂലിയസ് നികിതാസിനും മാധ്യമപ്രവർത്തകയായ ഭാര്യ സാനിയോ മനോമിക്കും നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ വീണ്ടും ഉപദ്രവിച്ചിരുന്നു. സംഭവത്തിൽ മറ്റ് അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് കൂടി പങ്കുണ്ടെന്നാണ് കരുതുന്നത്. ഇവരെ ഉടൻ പിടികൂടാനാവുമെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com