പ്രവര്‍ത്തിക്കാതെ കിടന്ന ചകിരിമില്ലില്‍ തീപടര്‍ന്നു: രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം

പ്രവര്‍ത്തിക്കാതെ കിടന്ന ചകിരിമില്ല് തീ കത്തി നശിച്ചു. ആറാട്ടുപുഴ പരപ്പുങ്കല്‍ പുതുവല്‍ ഷാജഹാന്റെ ഉടമസ്ഥതയിലുളള മില്ലാണ് കത്തി നശിച്ചത്.
പ്രവര്‍ത്തിക്കാതെ കിടന്ന ചകിരിമില്ലില്‍ തീപടര്‍ന്നു: രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം

ഹരിപ്പാട്: പ്രവര്‍ത്തിക്കാതെ കിടന്ന ചകിരിമില്ല് തീ കത്തി നശിച്ചു. ആറാട്ടുപുഴ പരപ്പുങ്കല്‍ പുതുവല്‍ ഷാജഹാന്റെ ഉടമസ്ഥതയിലുളള മില്ലാണ് കത്തി നശിച്ചത്. ഒരു വര്‍ഷമായി പ്രവര്‍ത്തികാതെ കിടക്കുകയായിരുന്നു മില്ല്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ സമീപവാസികളാണ് മില്ലില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. 

പിന്നീട് ഓടിക്കൂടിയ നാട്ടുകാരാണ് തൊട്ടടുത്തുളള തോട്ടില്‍ നിന്ന് വെള്ളം കോരി ഒഴിച്ച് തീ അണച്ചത്. ഷീറ്റുകള്‍ മേഞ്ഞ മേല്‍ക്കൂര കത്തിയമര്‍ന്നു. മെഷിനറികളോും മോട്ടറുകളും ഉള്‍പ്പെടെ മില്ലിലെ ഉപകരണങ്ങള്‍ക്ക് നാശമുണ്ടായി. ഉള്ളില്‍ സൂക്ഷിച്ചിരുന്ന തടി ഉരുപ്പടികള്‍ ഉള്‍പ്പെടെ കത്തി രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. ാേ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com