രഹന ഫാത്തിമയ്‌ക്കൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നതായി സാറാ ജോസഫ്; വിമര്‍ശനം, തെറിവിളി

രഹന ഫാത്തിമയ്‌ക്കൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നതായി സാറാ ജോസഫ്; വിമര്‍ശനം, തെറിവിളി
രഹന ഫാത്തിമയ്‌ക്കൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നതായി സാറാ ജോസഫ്; വിമര്‍ശനം, തെറിവിളി

കൊച്ചി: നടിയും ആക്ടിവിസ്റ്റുമായ രഹന ഫാത്തിമയ്‌ക്കൊപ്പം വനിതാ മതിലില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നതായി എഴുത്തുകാരി സാറാ ജോസഫ്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹനയെ ജയില്‍ മോചിതയാക്കിയ കോടതി തീരുമാനത്തില്‍ ആശ്വാസം കൊള്ളുന്നതായും സാറാ ജോസഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

''ഭരണഘടനാവിരുദ്ധവും സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ സംഘ പരിവാര്‍ ഗൂഢാലോചനകള്‍ക്കെതിരെ കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഒറ്റക്കെട്ടായി ,മറ്റ് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു കൊണ്ടു വന്മതില്‍ കെട്ടി ജനങ്ങളുടെ പരമാധികാരത്തിനും ലിംഗനീതിയ്ക്കും ജാതിപരമായ തുല്യതയ്ക്കും കാവല്‍ക്കോട്ടയാകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഭരണഘടനയുടെ ആമുഖം വലിയ പ്ലക്കാര്‍ഡുകളായി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ളതാകണം കാവല്‍ ക്കോട്ടയുടെ രൂപമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' - സാറാ ജോസഫ് പോസ്റ്റില്‍ പറഞ്ഞു.

അതേസമയം രൂക്ഷമായ വിമര്‍ശനവും തെറിവിളിയുമായാണ് ഒരു വിഭാഗം പോസ്റ്റിനോടു പ്രതികരിച്ചത്. പോസ്റ്റ് വന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കമന്റ് ബോക്‌സ് തെറിവിളികള്‍ കൊണ്ടു നിറഞ്ഞു. 

സാറാ ജോസഫിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കമന്റുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com