റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കുന്നതിന് ഇനി ആധാര്‍ കാര്‍ഡ് മതി, പുതിയ ഉത്തരവ്

റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കുന്നതിന് ഇനി ആധാര്‍ മതി, പുതിയ ഉത്തരവ്
റേഷന്‍ കാര്‍ഡില്‍ പേരു ചേര്‍ക്കുന്നതിന് ഇനി ആധാര്‍ കാര്‍ഡ് മതി, പുതിയ ഉത്തരവ്

പാലക്കാട്: റേഷന്‍കാര്‍ഡില്‍ പേരുചേര്‍ക്കുന്നതിന് ഇനി ആധാര്‍ മതിയെന്ന് പൊതുവിതരണവകുപ്പ് ഉത്തരവിറക്കി. നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി പൊതുവിതരണവകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

കാര്‍ഡ് തിരുത്തല്‍ അപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി ഉടമ ആവശ്യപ്പെട്ടാല്‍മാത്രം പുതിയ കാര്‍ഡ് പ്രിന്റ് ചെയ്തുനല്‍കിയാല്‍ മതിയെന്നും നിര്‍ദേശമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

പുതിയ കാര്‍ഡ് പ്രിന്റ് ചെയ്തുനല്‍കാതെ റേഷന്‍ കാര്‍ഡില്‍ തിരുത്താവുന്ന സേവനങ്ങള്‍ ഇവയാണ്: അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റല്‍, അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, ഇതര സംസ്ഥാന/വിദേശ മലയാളി സ്ഥിതി മാറ്റുന്നതിനും ഉള്‍പ്പെടുത്തുന്നതിനും, പാചകവാതക വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍, തൊഴില്‍ തിരുത്തല്‍, റേഷന്‍കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com