ഹര്‍ത്താല്‍ നേതാവിന് ബാധകമല്ല; എഎന്‍ രാധാകൃഷ്ണന്റെ കാര്‍ യാത്ര വിവാദത്തില്‍

ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിയുടെ വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍ കാറില്‍ സഞ്ചരിച്ചത് വിവാദമായി
ഹര്‍ത്താല്‍ നേതാവിന് ബാധകമല്ല; എഎന്‍ രാധാകൃഷ്ണന്റെ കാര്‍ യാത്ര വിവാദത്തില്‍

തിരുവനന്തപുരം: ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനത്തെ പെരുവഴിയിലാക്കി. ഹര്‍ത്താലിനോട് ഒരു വിഭാഗം ജനങ്ങള്‍ മുഖംതിരിച്ചതോടെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.

എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപിയുടെ വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍ കാറില്‍ സഞ്ചരിച്ചത് വിവാദമായി. സഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് രാധാകൃഷ്ണന്‍ കാറില്‍ സഞ്ചരിച്ചത്. പേട്ട ശ്രീപൂര്‍ണ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനായാണ് രാധാകൃഷ്ണന്‍ കാറില്‍ എത്തിയത്. ചടങ്ങുകള്‍ കഴിഞ്ഞ ശേഷം അദ്ദേഹം മടങ്ങിയതും കാറില്‍ തന്നെ. 

വാഹനങ്ങളൊന്നും ലഭിക്കാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച പാര്‍ട്ടിയുടെ നേതാവ് സ്വകാര്യ കാറില്‍ സഞ്ചരിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സ്വന്തം ഇന്നോവ കാറില്‍ ചടങ്ങിനെത്തിയ രാധാകൃഷ്ണന്‍ ചടങ്ങ് കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ മറ്റൊരു കാറിലാണ് മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com