സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി; ജനം വലഞ്ഞു; ശബരിമല തീര്‍ത്ഥാടകര്‍ കുടുങ്ങി

ബിജെപിയുടെ സമരപ്പന്തലിന് സമീപം മുട്ടട സ്വദേശി തീ കൊളുത്തി വേണുഗോപാലന്‍നായര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി
സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി; ജനം വലഞ്ഞു; ശബരിമല തീര്‍ത്ഥാടകര്‍ കുടുങ്ങി

തിരുവനന്തപുരം: ജനങ്ങളെ വലച്ച് സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബിജെപിയുടെ സമരപ്പന്തലിന് സമീപം മുട്ടട സ്വദേശി തീ കൊളുത്തി വേണുഗോപാലന്‍നായര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍.  അയ്യപ്പഭക്തരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സമരപ്പന്തലിന് സമീപത്തുവെച്ച് ശരണം വിളിച്ച് തീ കൊളുത്തിയത്. ശരീരമാസകലം പൊള്ളലേറ്റ വേണുഗോപാല്‍നായര്‍ ഇന്നലെ വൈകീട്ടോടെ മരിക്കുകയായിരുന്നു.

ഹര്‍ത്താലില്‍ അക്രമം കാണിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുത്. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവയ്ക്ക് സുരക്ഷയൊരുക്കണമെന്നും ശബരിമല വാഹനങ്ങള്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും എഡിജിപി, ഐജി എന്നിവര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.

ചെങ്ങന്നൂരില്‍ ഒന്നരമണിക്കൂറിലേറെയായി ശബരിമല തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുകയാണ്. കെഎസ്ആര്‍ടിസി ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്കുള്ള സര്‍വീസുകള്‍ നടത്തുന്നില്ല. ബസ്സുകള്‍ പമ്പയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com