മോദി കേരളത്തില്‍ കലാപത്തിന് ശ്രമിക്കുന്നു; ഹര്‍ത്താലുകള്‍ നടത്തി ഗിന്നസ് ബുക്കില്‍ കയറാനാണ് ബിജെപി ശ്രമം: കോടിയേരി ബാലകൃഷ്ണന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 15th December 2018 10:40 AM |
Last Updated: 15th December 2018 10:40 AM | A+A A- |

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ കലാപത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു പ്രധാനമന്ത്രി തന്നെ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന അവസ്ഥയാണ്. ഹര്‍ത്താലുകള്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ സിപിഎം മുന്‍കൈയെടുക്കുമെന്നും കോടിയേരി പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഇനി സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയുള്ളുവെന്നും കോടിയേരി പറഞ്ഞു. ഹര്‍ത്താലുകള്‍ ജനവിരുദ്ധമാകരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെക്രട്ടേറിയറ്റിന് സമീപത്തെ സമരപന്തലിന് മുന്നില്‍ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിച്ചിരിന്നു. ശബരിമല വിഷയത്തില്‍ മനംനൊന്താണ് ആത്മഹത്യ എന്നായിരുന്നു ബിജെപിയുടെ വാദം. ഇതിനെ പിന്തുണച്ച് പ്രധാനമന്ത്രി രംഗത്ത് വന്നിരുന്നു. കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ ബിജെപി നിര്‍ബന്ധിതമാവുകയായിരുന്നു എന്നായിരുന്നു േേമാദിയുടെ വാക്കുകള്‍. ബിജെപിയുടെ ഹര്‍ത്താലിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.