ഒന്നാമത് ബിജെപി, പിന്നാലെ യുഡിഎഫ്; ഒരു വര്‍ഷത്തിനിടെ മലയാളികളെ വട്ടം കറക്കിയത് 97 ഹര്‍ത്താലുകള്‍ !

 26 ഹര്‍ത്താലുകളാണ് ഒന്നിന് പുറകേ ഒന്നായി ബിജെപി ആഹ്വാനം ചെയ്തത്. യുഡിഎഫ് 23 ഹര്‍ത്താലുകളും എല്‍ഡിഎഫ് 15 ഹര്‍ത്താലുകളുമാണ് നടത്തിയത്. വ്യാപാരി വ്യവസായികള്‍ മാത്രമായി 11 ഹര്‍ത്താലുകളും ഇതുവരെ
ഒന്നാമത് ബിജെപി, പിന്നാലെ യുഡിഎഫ്; ഒരു വര്‍ഷത്തിനിടെ മലയാളികളെ വട്ടം കറക്കിയത് 97 ഹര്‍ത്താലുകള്‍ !

തിരുവനന്തപുരം: വര്‍ഷത്തില്‍ നൂറോളം ഹര്‍ത്താലുകള്‍ 'ആഘോഷിച്ചുവെന്ന'  റെക്കോഡാണ് മലയാളികളെ കാത്തിരിക്കുന്നത്. ഇന്നുവരെയുള്ള കണക്കെടുത്താല്‍ 97 ഹര്‍ത്താലുകളാണ് സംസ്ഥാനത്തെ ജനജീവിതം ദുഃസ്സഹമാക്കി കടന്നുപോയത്. 

 26 ഹര്‍ത്താലുകളാണ് ഒന്നിന് പുറകേ ഒന്നായി ബിജെപി ആഹ്വാനം ചെയ്തത്. യുഡിഎഫ് 23 ഹര്‍ത്താലുകളും എല്‍ഡിഎഫ് 15 ഹര്‍ത്താലുകളുമാണ് നടത്തിയത്. വ്യാപാരി വ്യവസായികള്‍ മാത്രമായി 11 ഹര്‍ത്താലുകളും ഇതുവരെ നടത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. 

 മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഹര്‍ത്താലുകള്‍ക്ക് പുറമേ ദളിത് ഐക്യവേദി, ഹിന്ദു ഐക്യവേദി, അയ്യപ്പ ധര്‍മ്മസമിതി, സോഷ്യല്‍ മീഡിയ എന്ന് തുടങ്ങി നാട്ടുകാര്‍ വരെ ഹര്‍ത്താലുകളോട് പലപ്പോഴായി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ആത്മഹത്യയുടെ പേരില്‍ മാത്രം അഞ്ച് ഹര്‍ത്താലുകളും സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്നും കണക്കുകളില്‍ വ്യക്തമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com