കമ്പി വേലിയില്‍ കുടുങ്ങി; നെഞ്ചും ശ്വാസകോശവും തകര്‍ന്ന് കൊമ്പനാനയ്ക്ക് ദാരുണാന്ത്യം 

കര്‍ണാടകയിലെ നാഗര്‍ഹോള ദേശീയ പാര്‍ക്കിലെ കമ്പിവേലിയില്‍ കുടുങ്ങിയ കൊമ്പനാനയ്ക്ക് ദാരുണാന്ത്യം
കമ്പി വേലിയില്‍ കുടുങ്ങി; നെഞ്ചും ശ്വാസകോശവും തകര്‍ന്ന് കൊമ്പനാനയ്ക്ക് ദാരുണാന്ത്യം 

ബന്ദിപ്പൂര്‍: കര്‍ണാടകയിലെ നാഗര്‍ഹോള ദേശീയ പാര്‍ക്കിലെ കമ്പിവേലിയില്‍ കുടുങ്ങിയ കൊമ്പനാനയ്ക്ക് ദാരുണാന്ത്യം. കമ്പിവേലിയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് 42 വയസുള്ള ആന ചെരിഞ്ഞത്. 

ഗ്രാമീണ മേഖലയിലേക്കെത്തിയ ആനയെ ഗ്രാമീണര്‍ ചേര്‍ന്ന് തിരിച്ച് കാട്ടിലേക്ക് വിരട്ടിയോടിക്കുകയായിരുന്നു. ഇതിനിടെയാണ് വനം വകുപ്പ് 212 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച സുരക്ഷ ഇരുമ്പ് വേലിയില്‍ കൊമ്പന്‍ കുടുങ്ങിയത്. വേലി കടക്കാനുള്ള ശ്രമം വിഫലമായി. വേലിയില്‍ കുടുങ്ങി ആനയുടെ നെഞ്ചും ശ്വാസകോശവും തകര്‍ന്നതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. രക്ഷപെടാന്‍ ശ്രമിക്കുംതോറും നെഞ്ച് കൂടുതല്‍ അമര്‍ന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കാട്ടില്‍ നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന കാട്ടാനകള്‍ക്ക് ഇതിന് മുമ്പും ദാരുണാന്ത്യം ഉണ്ടായിട്ടുണ്ട്.  2015ലാണ് നാഗര്‍ഹോള്‍ ദേശീയ പാര്‍ക്കിന് ചുറ്റും റെയില്‍വേ ഇരുമ്പ് കൊണ്ട് വേലി സ്ഥാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com