കെപിസിസി പുനഃസംഘടന ഉടന്‍; ഭാരവാഹികളുടെ എണ്ണം കുറയ്ക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനഃസംഘടന നടത്താന്‍ ധാരണയായി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യസമിതി  യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
കെപിസിസി പുനഃസംഘടന ഉടന്‍; ഭാരവാഹികളുടെ എണ്ണം കുറയ്ക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനഃസംഘടന നടത്താന്‍ ധാരണയായി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യസമിതി  യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പൊതുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ പുനഃസംഘടന നടത്തുകയാണ് ലക്ഷ്യമിടുന്നത്. 

 നേതാക്കന്‍മാരുടെ എണ്ണം പുനഃസംഘടനയോടെ കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയുള്ളൂ.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം നിലവില്‍ ദുര്‍ബലമാണെന്നും ഇത് പരിഹരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഒരുങ്ങേണ്ടതെന്നും ഹൈക്കമാന്‍ഡ് നേരത്തെ നേതാക്കളെ അറിയിച്ചിരുന്നു. ഇതോടെയാണ് അഴിച്ചുപണി നടത്താന്‍ മുല്ലപ്പള്ളിക്ക് ഹൈക്കമാന്‍ഡ് അധികാരം നല്‍കിയത്. 

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ പ്രചാരണം ശക്തമാക്കാനും കോണ്‍ഗ്രസ് യോഗത്തില്‍ തീരുമാനമായി. പദയാത്രകള്‍ക്ക് പുറമേ വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്താനും ധാരണയായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com