ഗ്വാളിയോര്‍ ബിഷപ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു

രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം തിരികെ ബിഷപ് ഹൗസിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം
ഗ്വാളിയോര്‍ ബിഷപ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു


ഗ്വാളിയര്‍ ബിഷപ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം തിരികെ ബിഷപ് ഹൗസിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

അപകടം നടന്ന ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം ഗ്വാളിയോര്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2016 ഒക്ടോബര്‍ 18നാണ് ഇദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ഗ്വാളിയോര്‍ ബിഷപ്പായി നിയമിക്കുന്നത്. കോട്ടയം അതിരൂപതാ അംഗവും ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്ക ഇടവകാംഗവുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com