സംസ്ഥാനത്ത്‌ കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങള്‍ കൂടുന്നു; ജൂണില്‍ മാത്രം പീഡിപ്പിക്കപ്പെട്ടത് 589 കുട്ടികള്‍

ദിവസേന ശരാശരി 19 കുട്ടികളാണ് സംസ്ഥാനത്ത് പീഡിപ്പിക്കപ്പെടുന്നത്
സംസ്ഥാനത്ത്‌ കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങള്‍ കൂടുന്നു; ജൂണില്‍ മാത്രം പീഡിപ്പിക്കപ്പെട്ടത് 589 കുട്ടികള്‍


കേരളത്തില്‍ കുട്ടികള്‍ക്ക് എതിരായ ലൈംഗിക അതിക്രമങ്ങളില്‍ വന്‍ വര്‍ധന. ഈ കഴിഞ്ഞ ജൂണില്‍ മാത്രം കേരളത്തില്‍ 589 കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായതായാണ് റിപ്പോര്‍ട്ട്. ദിവസേന ശരാശരി 19 കുട്ടികളാണ് സംസ്ഥാനത്ത് പീഡിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ധനയാണുള്ളത്. 

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരേ ചുമത്തുന്ന പോക്‌സോ കേസുകളില്‍ മൂന്നിലൊന്നും ബലാത്സംഗവുമായി ബന്ധപ്പെട്ടാണ്. 2008 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 215 കുട്ടികളാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 1101 ആയി ഉയര്‍ന്നു. 2018 ല്‍ ഒക്ടോബര്‍ വരെ 999 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊലപാതകക്കേസുകളും തട്ടിക്കൊണ്ടുപോകല്‍ കേസുകളും കുറഞ്ഞുവരുമ്പോഴാണ് ബലാത്സംഗക്കേസുകള്‍ പേടിപ്പെടുത്തും വിധം ഉയരുന്നത്.

വീടുകളിലാണ് സ്ത്രീകള്‍ കൂടുതലായി പീഡിപ്പിക്കപ്പെടുന്നത്. ഗാര്‍ഹിക പീഡനകേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഭൂരിഭാഗവും. കഴിഞ്ഞവര്‍ഷം സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് 14,254 കേസുകളാണ്. ഇതില്‍ ബലാത്സംഗ കേസുകള്‍ 1987. ഈ വര്‍ഷം ഓക്ടോബര്‍ വരെ രജിസ്റ്റര്‍ ചെയ്ത 11,302 കേസുകളില്‍ ബലാത്സംഗങ്ങള്‍ 1645.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com