സ്വകാര്യ ബസ് വഴി കടത്താൻ ശ്രമിച്ചത് രണ്ട് കിലോ കഞ്ചാവ്; യുവതി പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2018 10:20 PM  |  

Last Updated: 15th December 2018 10:20 PM  |   A+A-   |  

ganja

 

പാലക്കാട്: സ്വകാര്യ ബസ് വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. പാലക്കാട് നിന്നും തൃശ്ശൂരിലേക്കുള്ള ബസിൽ രണ്ട് കിലോ കഞ്ചാവുമായി യാത്ര ചെയ്യാനൊരുങ്ങിയ റാണിയാണ് എക്സൈസിന്റെ പിടിയിലായത്. തമിഴ്നാട് സ്വദേശിയാണ് ഇവർ. മുമ്പ് 17 തവണ സമാനമായ രീതിയിൽ  താൻ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. 

ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് വൻതോതിൽ ലഹരിക്കടത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് പരിശോധന കർശനമാക്കിയത്. അതിർത്തി ജില്ലകളിലെല്ലാം ചെക്കിങ് ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.