ഹര്‍ത്താലിനെതിരെ പ്രതിഷേധം ഇങ്ങനേയും; 25,000  രൂപയുടെ പച്ചക്കറി സൗജന്യമായി നല്‍കി

മാതമംഗലത്തെ ഹരിച പച്ചക്കറി സ്റ്റാള്‍ ഉടമയാണ് വ്യത്യസ്തമായ രീതിയില്‍ തന്റെ പ്രതിഷേധം അറിയിച്ചത്
ഫോട്ടോ കടപ്പാട്; മാതൃഭൂമി
ഫോട്ടോ കടപ്പാട്; മാതൃഭൂമി

മാതമംഗലം: ഹര്‍ത്താലിനെതിരെ പലവിധത്തില്‍ ജനങ്ങള്‍ രോക്ഷം പ്രകടിപ്പിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒന്നുകൂടി. തന്റെ പച്ചക്കറി കടയിലെ 25,000 രൂപയുടെ പച്ചക്കറികള്‍ സൗജന്യമായി വിതരണം ചെയ്താണ് രമേശന്‍ എന്ന വ്യാപാരി ഹര്‍ത്താലിനെതിരെ പ്രതിഷേധിച്ചത്. 

മാതമംഗലത്തെ ഹരിച പച്ചക്കറി സ്റ്റാള്‍ ഉടമയാണ് വ്യത്യസ്തമായ രീതിയില്‍ തന്റെ പ്രതിഷേധം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30ടെ രമേശന്‍ തന്റെ സ്റ്റാള്‍ തുറന്നു. 8.45 ആയപ്പോഴേക്കും 25,000 രൂപയുടെ പച്ചക്കറികള്‍ സൗജന്യമായി വിതരണം ചെയ്തു. 

കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി 25,000 രൂപയുടെ പച്ചക്കറിയാണ് രമേശന്‍ വ്യാഴാഴ്ച ഉച്ചയോടെ ബുക്ക് ചെയ്തത്. വെള്ളിയാഴ്ച രാവിലെയോടെ സ്‌റ്റോക്ക് മാതമംഗലത്തെ കടയിലെത്തി. ഇത് വെറുതെ നശിപ്പിച്ചു കളയാന്‍ രമേശന്‍ തയ്യാറായില്ല. കഴിഞ്ഞ തവണ വന്ന ഹര്‍ത്താലില്‍ 15,000 രൂപയുടെ പച്ചക്കറിയാണ് നശിച്ചത്. അത് ആവര്‍ത്തിക്കാതിരിക്കാനാണ് സൗജന്യമായി വിതരണം ചെയ്തതെന്ന് രമേശന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com