ഇനി വീട്ടിലെത്തുന്ന മത്സ്യത്തിന്റെ കാലപ്പഴക്കം അറിയാം; മത്തിക്കും അയലയ്ക്കും സര്‍ട്ടിഫിക്കറ്റ്

വിപണിയില്‍ എത്തുന്ന മത്സ്യം എന്ന്, എവിടെനിന്ന്, ആര്‍പിടിച്ചു, ഏതെക്കെ സംസ്‌കരണ സംവിധാനങ്ങളിലൂടെ കടന്നുപോയി, ഗുണനിലവാരം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണണ് സര്‍ട്ടിഫിക്കറ്റ്
ഇനി വീട്ടിലെത്തുന്ന മത്സ്യത്തിന്റെ കാലപ്പഴക്കം അറിയാം; മത്തിക്കും അയലയ്ക്കും സര്‍ട്ടിഫിക്കറ്റ്

കൊച്ചി: മത്തിയും അയലയും ഉള്‍പ്പടെ അറബിക്കടലിന്റെ കേരളതീരത്തുനിന്ന് പിടിക്കുന്ന മത്സ്യങ്ങളെ സര്‍ട്ടിഫൈ ചെയ്ത് വിപണിയില്‍ എത്തിക്കാനുള്ള സംവിധാനം നിലവില്‍ വന്നു.

വിപണിയില്‍ എത്തുന്ന മത്സ്യം എന്ന് എവിടെനിന്ന്, ആര്‍പിടിച്ചു, ഏതെക്കെ സംസ്‌കരണ സംവിധാനങ്ങളിലൂടെ കടന്നുപോയി, ഗുണനിലവാരം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണണ് സര്‍ട്ടിഫിക്കറ്റ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറൈന്‍ സ്റ്റുവാര്‍ഡ്ഷിപ്പ് കൗണ്‍സില്‍  ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏജന്‍സി. 

കടലില്‍ നിന്ന് ലഭിക്കുന്ന മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരം നിശ്ചയിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ആഗോള എജന്‍സിയാണ് മറൈന്‍ സ്റ്റുവാര്‍ഡ്ഷിപ്പ് കൗണ്‍സില്‍. 

കൊച്ചിയിലെ പനങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളഫിഷറിസ് സമുദ്രപഠന സര്‍വകലാശാല ആയിരിക്കും കേരളത്തിലെ ഗുണനിലവാര പരിശോധന കേന്ദ്രം. ആദ്യഘട്ടത്തില്‍ കേരളത്തില്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന മത്സ്യങ്ങളാണ് സര്‍ട്ടിഫൈ ചെയ്യുക. ഈ സര്‍ട്ടിഫിക്കറ്റുള്ള മത്സ്യങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ വില ലഭിക്കും എന്നതിനാല്‍ മത്സ്യതൊഴിലാളികളുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകും. 

ഈ സംവിധാനം നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായി ഗുണനിലവാര പരിശോധന നിര്‍വഹിക്കുന്നതിന് ആവശ്യമായ പരിശീലനം കുഫോസിലെ ശാസ്ത്രജ്ഞര്‍ക്കും സംസ്ഥാന ഫിഷറിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ക്കും മറൈന്‍ സ്റ്റുവാര്‍ഡ്ഷിപ്പ് കൗണ്‍സില്‍ നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com