എന്‍ഡിഎയെ വെട്ടിലാക്കി എസ്എന്‍ഡിപി; തുഷാര്‍ വെള്ളാപ്പള്ളി വനിതാ മതിലില്‍ കൈകോര്‍ക്കും; വലിയ വര്‍ഗീയ പാര്‍ട്ടി ലീഗെന്നും വെള്ളാപ്പള്ളി

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന വാദം തെറ്റാണ്. പരിപാടി വിജയിക്കുമെന്ന് കണ്ടപ്പോഴുള്ള ജ്വല്‍പ്പനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്
എന്‍ഡിഎയെ വെട്ടിലാക്കി എസ്എന്‍ഡിപി; തുഷാര്‍ വെള്ളാപ്പള്ളി വനിതാ മതിലില്‍ കൈകോര്‍ക്കും; വലിയ വര്‍ഗീയ പാര്‍ട്ടി ലീഗെന്നും വെള്ളാപ്പള്ളി


ആലപ്പുഴ: വര്‍ഗീയതയുടെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അതേ രീതിയില്‍ മറുപടി നല്‍കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. തന്നെ ആക്ഷേപിക്കുന്നവര്‍ക്കാണ് ഏറ്റവും വലിയ വര്‍ഗീയതയുള്ളത്. ആക്രമണം കൊണ്ടും ആക്ഷേപം കൊണ്ടും തന്റെ അഭിപ്രായം മാറ്റാനാവില്ലെന്നും വെളളാപ്പള്ളി പറഞ്ഞു.

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന വാദം തെറ്റാണ്. പരിപാടി വിജയിക്കുമെന്ന് കണ്ടപ്പോഴുള്ള ജ്വല്‍പ്പനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വനിതാ മതിലിനെ ചൊല്ലി എസ്എന്‍ഡിപിയില്‍ ഭിന്നതയില്ലെന്നും ഇതിന്റെ പേരില്‍ സംഘടനയെ തമ്മില്‍ തല്ലിക്കാന്‍ ആരും നേക്കേണ്ട. ഒരു രാഷ്ട്രിയ പാര്‍ട്ടിയോടും എസ്എന്‍ഡിപിക്ക് വിധേയത്വവും വിരോധവും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പുതുവര്‍ഷ ദിനത്തില്‍ സമുദായ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ തുഷാര്‍ വെളളാപ്പള്ളിയുള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും. കേരളത്തിലെ വലിയ വര്‍ഗീയ പാര്‍ട്ടി മുസ്ലീംലീഗാണെന്നും വെളളാപ്പള്ളി പറഞ്ഞു. 

വനിതാ മതിലിനോടു സഹകരിച്ചില്ലെങ്കില്‍ ആരായാലും എസ്എന്‍ഡിപി യോഗത്തിനു പുറത്തു പോകേണ്ടി വരുമെന്നു വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.  വനിതാ മതിലിനോട് എല്ലാ എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരും സഹകരിക്കും. ഒരു മുന്നോക്ക നേതാവ് പറഞ്ഞാല്‍ മാത്രം വനിതാ മതിലില്‍ നിന്ന് മുന്നോക്ക വിഭാഗങ്ങള്‍ മാറി നില്‍ക്കില്ല. എസ്എന്‍ഡിപി യോഗത്തിന്റെ എല്ലാ തലത്തിലുമുള്ള പ്രവര്‍ത്തകരും യോഗത്തിന്റെ കീഴിലുള്ള സ്‌കൂള്‍, കോളജ് എന്നിവയില്‍ നിന്നുള്ളവരും പങ്കെടുക്കും. ആരെയും നിര്‍ബന്ധമായി പങ്കെടുപ്പിക്കില്ല. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും പങ്കാളികളാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.നവോത്ഥാന പ്രസ്ഥാനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന എസ്എന്‍ഡിപി യോഗം വനിതാ മതിലില്‍ നിന്നു മാറി നിന്നാല്‍ ചരിത്രം ഞങ്ങളെ മണ്ടന്മാരെന്നു വിളിക്കുമെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com