ജേക്കബ് തോമസിന്റെ സസ്പെൻഷൻ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ സസ്പെന്‍ഷന്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു
ജേക്കബ് തോമസിന്റെ സസ്പെൻഷൻ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ സസ്പെന്‍ഷന്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഈ മാസം 20ന് ജേക്കബ് തോമസിന്‍റെ സസ്പെന്‍ഷന്‍ ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കേയാണ് സംസ്ഥാനത്തിന്റെ നീക്കം. സസ്പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ആവശ്യമായതിനാലാണ് കത്തയച്ചത്. 

ചട്ടപ്രകാരം ഒരു വർഷം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെ സർക്കാരിന് പുറത്തു നിർത്താം. അതിനു ശേഷം സസ്പെൻഷന്‍ കാലാവധി നീട്ടുന്നതിന് കേന്ദ്ര സർക്കാരിന്‍റെ അനുമതി ആവശ്യമാണ്. വിജിലന്‍സ് കേസില്‍ അന്വേഷണം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഇപ്പോൾ കത്തയച്ചിരിക്കുന്നത്. 

ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് പ്രസംഗിച്ചതിനാണ് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ 19ന് ഇറക്കിയ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് അനുവാദമില്ലാതെ പുസ്കമെഴുതിയെന്ന് ചൂണ്ടികാട്ടി വീണ്ടും സസ്പെൻ‌ഡ് ചെയ്യുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com