ട്രാന്‍സ്‌ജെന്‍ഡറുകളുടെ മല ചവിട്ടല്‍: നിയമപരമായ വ്യക്തത വരുത്തണമമെന്ന് പൊലീസ്; മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടും

ശബരമല പ്രലവേശനത്തിന് എത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ തിരികെ അയച്ച സംഭവത്തില്‍ നിയമപരമായ വ്യക്തത ലഭിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോട്ടയം എസ്പി
ട്രാന്‍സ്‌ജെന്‍ഡറുകളുടെ മല ചവിട്ടല്‍: നിയമപരമായ വ്യക്തത വരുത്തണമമെന്ന് പൊലീസ്; മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടും

കോട്ടയം:ശബരിമല പ്രവേശനത്തിന് എത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ തിരികെ അയച്ച സംഭവത്തില്‍ നിയമപരമായ വ്യക്തത ലഭിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോട്ടയം എസ്പി. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടുമെന്നും അദ്ദേഹം വ്യക്കക്തമാക്കി. ഇന്ന് രാവിലെ ശബരിമല ദര്‍ശനത്തിനെത്തിയ നാല് ട്രാന്‍ജെന്‍ഡറുകളെ പൊലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഇവരെ തിരിച്ചയച്ചത്. എരുമേലിയില്‍ വച്ചാണ് ഇവരെ തടഞ്ഞത്. 

വേഷം മാറിവന്നാല്‍ ദര്‍ശനത്തിന് സൗകര്യവും സുരക്ഷയും ഒരുക്കാമെന്ന് പൊലീ്‌സ് വാഗ്ദാനം ചെയ്തുവെങ്കിലും സംഘം നിരസിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് സംരക്ഷണയില്‍ ഇവരെ കോട്ടയത്ത് എത്തിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com