നടത്തിയത് ക്രിയേറ്റീവ് ഹര്‍ത്താല്‍; ബിജെപി പ്രഖ്യാപിച്ചത് രണ്ട് ഹര്‍ത്താലുകള്‍ മാത്രം: ന്യായീകരണവുമായി പി.എസ് ശ്രീധരന്‍പിള്ള

സെക്രട്ടേറിയറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തിയതിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.
നടത്തിയത് ക്രിയേറ്റീവ് ഹര്‍ത്താല്‍; ബിജെപി പ്രഖ്യാപിച്ചത് രണ്ട് ഹര്‍ത്താലുകള്‍ മാത്രം: ന്യായീകരണവുമായി പി.എസ് ശ്രീധരന്‍പിള്ള


തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തിയതിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. അനാവശ്യ ഹര്‍ത്താല്‍ നടത്തിയതിന് എതിരെ പാര്‍ട്ടിക്കകത്ത് നിന്നുതന്നെ എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നെന്ന വാര്‍ത്തകള്‍ ശ്രീധരരന്‍പിള്ള നിഷേധിച്ചു. 

പാര്‍ട്ടി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ആറ് ഹര്‍ത്താലുകള്‍ ബിജെപി നടത്തിയെന്ന് പറയുന്നു. കേരള സംസ്ഥാന ബിജെപി കമ്മിറ്റി പ്രഖ്യാപിച്ചത് രണ്ടെണ്ണം മാത്രമാണ്. താന്‍ സംസ്ഥാന പ്രസിഡന്റായതിന് ശേഷം പ്രഖ്യാപിച്ച രണ്ട് ഹര്‍ത്താലുകളും തെറ്റാണെന്ന അഭിപ്രായം ബിജെപിയുടെ ഒരു കമ്മിറ്റിയിലും ഉയര്‍ന്നു വന്നിട്ടില്ല.

നടത്തിയ രണ്ട് ഹര്‍ത്താലുകളും തെറ്റാണെന്ന അഭിപ്രായം പാര്‍ട്ടിക്ക് അകത്തില്ല. എല്ലാ നേതാക്കളുമായും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. ചിലര്‍ ബിജെപിക്കാര്‍ക്കിടയില്‍ തെറ്റിദ്ധാകരണ പരത്താന്‍ ശ്രമിക്കുകയാണ്. ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതുകൊണ്ടാണ് കേരളം കണ്ട ഏറ്റവും അധികം ജനങ്ങളുടെ പിന്തുണ ലഭിച്ച ഹര്‍ത്താല്‍ നടന്നതെന്ന് ശ്രീധരന്‍പിള്ള അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ബിജെപി നടത്തിയത് ക്രിയേറ്റീവ് ഹര്‍ത്താലാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com