'ഫാസിസ്റ്റിനെ കാണാന്‍ പോയി, ഹ്യൂമനിസ്റ്റിനെ കണ്ടു മടങ്ങി'യെന്ന് എഴുത്തുകാരന്‍; അത് ലോകത്തോട് പറയാനുള്ള ആര്‍ജവം കാണിക്കണമെന്ന് മുഖ്യമന്ത്രി

തന്നെ ഫാസിസ്റ്റും പരുക്കനുമായി ചിത്രീകരിക്കുന്നവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
'ഫാസിസ്റ്റിനെ കാണാന്‍ പോയി, ഹ്യൂമനിസ്റ്റിനെ കണ്ടു മടങ്ങി'യെന്ന് എഴുത്തുകാരന്‍; അത് ലോകത്തോട് പറയാനുള്ള ആര്‍ജവം കാണിക്കണമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: തന്നെ ഫാസിസ്റ്റും പരുക്കനുമായി ചിത്രീകരിക്കുന്നവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍, നാടകാചാര്യന്‍ ഓംചേരി എന്‍.എന്‍. പിള്ളയുടെ ആത്മകഥ 'ആകസ്മികം' പ്രകാശനം ചെയ്യുന്നതിനിടെയാണ് പിണറായി തന്റെ വ്യക്തിത്വത്തെക്കുറിച്ച് പരോക്ഷമായി പരാമര്‍ശിച്ചത്. തീരുമാനങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്തതാണ് പിണറായി വിജയന്റെ രീതിയെന്ന അവതാരകന്റെ ആമുഖത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

താനായിട്ടൊന്നും പറയുന്നില്ലെന്ന് തുടങ്ങിയ പിണറായി, തന്നെക്കുറിച്ച് ഓംചേരി എന്‍.എന്‍. പിള്ള ആത്മകഥയിലെഴുതിയ ഭാഗം സദസ്സിനെ വായിച്ചു കേള്‍പ്പിച്ചു: 'പറഞ്ഞുകേട്ട ഫാസിസ്റ്റിനെ കാണാന്‍ കേരള ഹൗസിലേക്ക് ചെന്നു. തുറന്ന മനസ്സോടെ സൗഹൃദപൂര്‍വം സംസാരിച്ച പിണറായിയെ ഫാസിസ്റ്റ് എന്ന് വിളിച്ചവരുടെ അവിവേകത്തെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചത്. ഫാസിസ്റ്റിനെ കാണാന്‍ പോയി, ഹ്യൂമനിസ്റ്റിനെ കണ്ടു മടങ്ങി' – കമുകറ ഫൗണ്ടേഷന്റെ പരിപാടിക്ക് എകെജി ഹാള്‍ ലഭ്യമാക്കുന്നതിനായി പിണറായിയെ കണ്ടതിനെക്കുറിച്ചായിരുന്നു ആത്മകഥയില്‍ ഓംചേരിയുടെ പരാമര്‍ശം.

ആത്മകഥാഭാഗം വായിച്ചു നിര്‍ത്തിയശേഷം പിണറായി പറ!ഞ്ഞു: 'സത്യം തിരിച്ചറിയാനും തിരുത്താനും അതു ലോകത്തോടു പറയാനുമുള്ള ആര്‍ജവം എല്ലാവരും കാണിക്കണം. അതിനുദാഹരണമാണ് ഓംചേരി എന്‍.എന്‍.പിള്ള'. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com