വനിതാമതിലില്‍ മഞ്ജു വാര്യര്‍ കൈകോര്‍ക്കും; 'മുന്നോട്ട് പോകട്ടെ കേരളം'

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'', മഞ്ജു വാര്യര്‍
വനിതാമതിലില്‍ മഞ്ജു വാര്യര്‍ കൈകോര്‍ക്കും; 'മുന്നോട്ട് പോകട്ടെ കേരളം'

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് പിന്തുണയറിയിച്ച് നടി മഞ്ജു വാര്യരും. 'വുമണ്‍സ് വാള്‍' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. വിഡിയോ സന്ദേശത്തിലൂടെയാണ് പ്രതികരണം. 

''നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'', മഞ്ജു വിഡിയോയില്‍ പറഞ്ഞു. 

പുതുവര്‍ഷദിനത്തിലാണ് സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ വനിതാ മതില്‍ പടുത്തുയര്‍ത്തുന്നത്. 30 ലക്ഷം പേര്‍ വനിതാ മതിലില്‍ പങ്കാളികളാകും. വനിതാമതില്‍ വിജയിപ്പിക്കാന്‍ പി.സതീദേവി കണ്‍വീനറായി സംഘാടക സമിതിയും 101 അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. വനിതാമതില്‍ ചരിത്രസംഭവമാക്കാന്‍ പുരോഗമനാഭിമുഖ്യമുള്ള എല്ലാ വനിതകളും പങ്കെടുക്കണമെന്നാണ് സംഘാടകസമിതിയുടെ ആഹ്വാനം.

ശബരിമല യുവതിപ്രവേശനത്തിനെതിരായ  സമരത്തെ പ്രതിരോധിക്കാനാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാമതിലെന്ന ആശയവുമായി സംസ്ഥാനസര്‍ക്കാര്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സാമൂഹികസാമുദായിക സംഘടനകളുടെ യോഗത്തിന്റേതായിരുന്നു തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com