വസ്ത്രധാരണത്തേയും സ്വത്വത്തേയും അപമാനിച്ചു; കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് എതിരെ പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍

ശബരിമലയിലെത്തിയ തങ്ങളെ പൊലീസ് അപമാനിച്ചു എന്നു കാണിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ കാഞ്ഞിരപള്ളി ഡിവൈഎസ്പിക്ക് എതിരെ പരാതി നല്‍കി.
വസ്ത്രധാരണത്തേയും സ്വത്വത്തേയും അപമാനിച്ചു; കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് എതിരെ പരാതിയുമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍

കോട്ടയം: ശബരിമലയിലെത്തിയ തങ്ങളെ പൊലീസ് അപമാനിച്ചു എന്നു കാണിച്ച് ട്രാന്‍സ്‌ജെന്‍ഡറുകള്‍ കാഞ്ഞിരപള്ളി ഡിവൈഎസ്പിക്ക് എതിരെ പരാതി നല്‍കി. കോട്ടയം എസ്പിക്കാണ് പരാതി നല്‍കിയത്. വസത്രധാരണത്തേയും സ്വത്വത്തേയും അപമാനിച്ചു എന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ശബരിമലയ്ക്ക് പോകാന്‍ അനുമതി തേടി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ കമ്മീഷന സമീപിക്കുമെന്നും ട്രാന്‍സ്‌ജെന്‍ഡറുകള്‍ വ്യക്തമാക്കി. 

ഞായറാഴ്ച രാവിലെയാണ് നാല് ട്രാന്‍സ്‌ജെന്‍ഡറുകള്‍ മലചവിട്ടാനെത്തിയത്. ഇവരെ എരുമേലിയില്‍വച്ച് പൊലീസ് തടയുകയായിരുന്നു. സാരിയുടുത്ത് മലയ്്ക്ക് പോകാന്‍ സാധിക്കില്ലെന്നും വസ്ത്രം മാറിയാല്‍ മല ചവിട്ടാന്‍ അനുവദിക്കാമെന്നും സംരക്ഷണം നല്‍കാമെന്നും പൊലീസ് ഇവരോട് പറഞ്ഞു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവരെ പൊലീസ് മടക്കി അയക്കുകയായിരുന്നു. 

ശബരിമല പ്രവേശനത്തിന് എത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളെ തിരികെ അയച്ച സംഭവത്തില്‍ നിയമപരമായ വ്യക്തത ലഭിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോട്ടയം എസ്പി പറഞ്ഞിരുന്നു. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com