വിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എകെജി സെന്റര്‍ അടക്കം പിണറായിയുടെ സര്‍വ്വതും അയ്യപ്പഭക്തര്‍ അടിച്ചു തകര്‍ക്കും: എ.എന്‍ രാധാകൃഷ്ണന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 17th December 2018 09:48 PM |
Last Updated: 17th December 2018 09:48 PM | A+A A- |

തിരുവനന്തപുരം: ശബരിമലയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എ കെജി സെന്റര്‍ അടക്കം പിണറായി വിജയന്റെ സര്‍വതും അയ്യപ്പ ഭക്തര്‍ അടിച്ചു തരിപ്പണമാക്കുമെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരം പോത്തന്‍കോടാണ് രാധാകൃഷ്ണന്‍ പ്രകോപനപരമായ പ്രസംഗം നടത്തിയത്.
യതീഷ് ചന്ദ്രയെക്കൊണ്ട് ബിജെപിക്ക് സല്യൂട്ട് അടിപ്പിക്കുമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.ഗുണ്ടകളായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.