കൃഷിഭവനില്‍ നിന്ന് സൗജന്യമായി കിട്ടിയ വിത്തുകള്‍ മുളയ്ക്കുന്നില്ല: പരാതിയുമായി കര്‍ഷകര്‍

പുഞ്ചക്കൃഷിക്ക് നല്‍കിയ വിത്തുകള്‍ മുളയ്ക്കുന്നില്ലെന്ന് പരാതി.
കൃഷിഭവനില്‍ നിന്ന് സൗജന്യമായി കിട്ടിയ വിത്തുകള്‍ മുളയ്ക്കുന്നില്ല: പരാതിയുമായി കര്‍ഷകര്‍

തൃശൂര്‍: പുഞ്ചക്കൃഷിക്ക് നല്‍കിയ വിത്തുകള്‍ മുളയ്ക്കുന്നില്ലെന്ന് പരാതി. തൃശൂര്‍ ജില്ലയിലെ ഉപ്പുങ്ങല്‍, പരൂര്‍ കോള്‍പ്പടവുകളില്‍ പുഞ്ച ക്കൃഷിക്ക് നല്‍കിയ വിത്തുകള്‍ മുളയ്ക്കാത്തതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വകാര്യ കമ്പനികളില്‍ നിന്നും വിത്ത് വാങ്ങിയാണ് കര്‍ഷകര്‍ ഞാറിടുന്നത്. ഇതിന് കിലോക്ക് 40 രൂപയാണ് വില.

കൃഷിഭവനില്‍ നിന്നും നല്‍കിയ വിത്ത് ഞാറ്റുകണ്ടത്തില്‍ വിതയ്ക്കുമ്പോള്‍ പകുതിയും മുളക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ആവശ്യമായ ഞാറു കിട്ടാന്‍  ഇരട്ടിയിലധികം സ്ഥലത്ത്  വിതക്കേണ്ട അവസ്ഥയാണ്. മുളച്ച് വരുന്ന ചെടിക്ക് കരുത്തു കുറവായതിനാല്‍ ഇവ നടാതെ ഉപേക്ഷിക്കുന്നു. സാധാരണ വിത്ത് നനച്ച് ചാക്കില്‍ കെട്ടിയാല്‍ രണ്ട് ദിവസത്തിനകം ഭൂരിഭാഗവും മുളക്കും. ഇതിനു ശേഷമാണ് ഞാറ്റുകണ്ടത്തില്‍ വിതക്കുന്നത്.

എന്നാല്‍ പലവട്ടം പരീക്ഷിച്ചിട്ടും ഈ വിത്ത് പകുതി പോലും മുളക്കുന്നില്ലെന്നാണ് പരാതി. ജ്യോതി വിത്താണ് ഇത്തവണ സൗജന്യമായി വിതരണം ചെയ്തിരുന്നത്. പതിര് കൂടുതലായതും മൂപ്പ് വ്യത്യാസമുള്ള നെല്ല് ആയതുമാണ് മുളക്കാത്തതിനു കാരണമായി പറയുന്നത്. പരൂര്‍, ഉപ്പുങ്ങല്‍ പാടശേഖരങ്ങളിലായി 1000 ഏക്കറിലാണ് കൃഷി ഇറക്കുന്നത്. കര്‍ഷകരുടെ പരാതി സീഡ് അതോറിറ്റിയെ അറിയിച്ചതായി കൃഷിഭവന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com