ദിലീപിനെതിരെ പറഞ്ഞതുപോലും ഇപ്പോള്‍ സംശയത്തിന്റെ മുനയില്‍; ആര്‍ത്തിമൂത്ത കലാകാരിയാണ് നിങ്ങള്‍; മഞ്ജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

ദിലീപിനെതിരെ പറഞ്ഞതുപോലും ഇപ്പോള്‍ സംശയത്തിന്റെ മുനയില്‍ - ആര്‍ത്തിമൂത്ത കലാകാരിയാണ് നിങ്ങള്‍ - മഞ്ജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
ദിലീപിനെതിരെ പറഞ്ഞതുപോലും ഇപ്പോള്‍ സംശയത്തിന്റെ മുനയില്‍; ആര്‍ത്തിമൂത്ത കലാകാരിയാണ് നിങ്ങള്‍; മഞ്ജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

വനിതാമതിലിന് രാഷ്ട്രീയ നിറമുള്ള സാഹചര്യത്തില്‍ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് നിലപാട് അറിയിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയിയില്‍ മഞ്ജുവിനെതിരെ രൂക്ഷവിമര്‍ശനം. ദിലീപിനെതിരെ പറഞ്ഞത് പോലും ഇപ്പോള്‍ സംശയത്തിന്റെ മുനയിലാണ് .പണം പണം ആര്‍ത്തി മൂത്ത കലാകാരിയാണ് നിങ്ങള്‍ .കെട്ടിപ്പൊക്കുന്ന പ്രതിച്ഛായയുണ്ടല്ലോ അത് വെറും വഡ്ഢിത്വമാണ് .നിങ്ങളെ പിന്നില്‍ നിന്നും വലിച്ചത് വലിയ സംഘി ബോധത്തിന് അടിപ്പെട്ട വലിയ നടനാണ് .ഒരു പക്ഷേ കുടുംബ ജീവിതം പോലും തകര്‍ത്തതും അയാളാണെന്നുമായിരുന്നു മഞ്ജുവിന്റെ പോസ്റ്റിനടിയില്‍ വന്ന കമന്റുകള്‍. പോസ്റ്റ് ഇട്ടതിന് പിന്നാലെ രണ്ടായിരത്തോളം ഷെയറുകളും നാലായിരത്തോളം കമന്റുകളുമാണ് വന്നത്.

ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ ബോധം . അതുള്ളവര്‍ ഈ വനിതാ മതിലിനു ഒപ്പം നില്‍ക്കും.
ഒരു മഞ്ജുവാര്യര്‍ പിന്‍മാറിയതുകൊണ്ടോന്നും മതിലിന് ഒരു ബലക്കുറവും ഉണ്ടാകില്ല.നൂറുകണക്കിന് കരളുറപ്പുള്ള സഹോദരിമാര്‍ കണ്ണികളാകും. കുടിക്കുന്ന വെള്ളത്തിനും പ്രാണവായുവിനും വരെ രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കുന്ന ഈ സമൂഹത്തോടാണ് അവര്‍ മതിലിന്റെ രാഷ്ട്രീയത്തെ ഇകഴ്ത്തി സംസാരിക്കുന്നത്. വനിതാ മതില്‍ സ്വര്‍ണ്ണക്കടയുടെ പരസ്യമല്ല. രാഷ്ട്രീയം ടെറസ്സിലെ പച്ചക്കറിയുമല്ല. നിങ്ങള്‍ക്കത് മനസ്സിലാകുകയുമില്ലെന്നാണ് ചിലരുടെ കമന്റുകള്‍

വനിതാ മതിലിന് രാഷ്ട്രീയമുണ്ട്; ജനപക്ഷ, മതേതര, ജനാധിപത്യ രാഷ്ട്രീയം, സര്‍വ്വോപരി സ്ത്രീപുരുഷ സമത്വത്തിനായി, ജാതീയ/വര്‍ഗ്ഗീയ നിലപാടുകള്‍ക്കെതിരെയുള്ള രാഷ്ട്രീയം. അത് മനസിലാവാത്തവര്‍ ഇനിയുമുണ്ടെങ്കില്‍ പെട്ടെന്ന് മനസിലാക്കികൊണ്ട് മാറിനില്‍ക്കണം. നിങ്ങളെയും ചേര്‍ത്ത് കെട്ടിപൊക്കേണ്ടതല്ല കേരളത്തില്‍ ഉയരുന്ന നവോത്ഥാന പെണ്‍മതില്‍.ഒരു തുള്ളി ജലം നഷ്ടപെട്ടാല്‍ കടല്‍ കരയാകില്ല ..
'ചരിത്രം നിങ്ങളെ കോമാളി എന്നു വിളിക്കും... നിങ്ങളൊരു നിലപാട് ഉള്ള സ്ത്രീയാണ് എന്നുകരുതിയതില്‍ ഖേദിക്കുന്നു. ഇങ്ങനെ പോകുന്നു വനിതാ മതിലിനെ പിന്തുണയ്ക്കുന്നവരുടെ വിമര്‍ശനം.

എന്നാല്‍ മഞ്ജുവിനെ പിന്തുണയ്ക്കുന്നവരുടെ കാര്യത്തിലും കുറവില്ല.കെട്ടുന്നവര്‍ക്കുപോലും എന്തിനാന്നറിയാത്ത ഒരു മതിലേല്‍ പോയി ചാരി കാലൊടിയേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ ചേച്ചിക്ക്.ഇത് രാഷ്ട്രീയ പരിപാടിയാണ്... ഇതില്‍ ചേച്ചി പങ്കെടുത്താല്‍ പിന്നെ ഞങ്ങളുടെ മനസില്‍ നിങ്ങള്‍ ഉണ്ടാവില്ല... ഞങ്ങള്‍ക്ക് വേണ്ടത് നിഷ്പക്ഷയായ മഞ്ജുവാര്യരെ ആണ് അല്ലാതെ പിണറായിയുടെ ആജ്ഞാനുവര്‍ത്തിയെയല്ലെന്നാണ് ഒരുവന്റെ അഭിപ്രായം.ലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ, അവരുടെ വിശ്വാസങ്ങളെ ചവിട്ടി മെതിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ വര്‍ഗീയമതില്‍ പണിയാന്‍ ശ്രമിക്കുന്നത്.അതിന്റെ പിന്നിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ, ഇത് രാഷ്ട്രീയമതില്‍ ആണെന്ന് വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച മഞ്ജുവിന് അഭിനന്ദനങ്ങള്‍ ഇങ്ങനെ നീളുന്നു പോസ്റ്റുകള്‍.

സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com