ഭര്‍ത്താവിനെ കാണാന്‍ സൗദിയിലെത്തി: മലയാളി യുവതിയും മകനും വാഹാനാപകടത്തില്‍ മരിച്ചു

ഭര്‍ത്താവിനെ കാണാന്‍ സൗദിയില്‍ എത്തിയ യുവതിയും മകനും വാഹനാപകടത്തില്‍ മരിച്ചു.
ഭര്‍ത്താവിനെ കാണാന്‍ സൗദിയിലെത്തി: മലയാളി യുവതിയും മകനും വാഹാനാപകടത്തില്‍ മരിച്ചു

സൗദി അറേബ്യ: ഭര്‍ത്താവിനെ കാണാന്‍ സൗദിയില്‍ എത്തിയ യുവതിയും മകനും വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം സ്വദേശിനിയായ ഷഹറാബാനു (30), മകന്‍ മുഹമ്മദ് ഷാന്‍ (11) എന്നിവരാണ് മരിച്ചത്. സൗദിയിലെ ഖുന്‍ഫുദയില്‍ ജോലിചെയ്യുന്ന വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവില്‍ ഇസ്ഹാഖിന്റെ ഭാര്യയും മകനുമാണ് മരിച്ചത്. 

സൗദിയിലെ ഖുന്‍ഫുദയിലാണ് വാഹനാപകടമുണ്ടായത്. ഞായറാഴ്ച രാവിലെ അല്‍ ഖൗസില്‍നിന്ന് ഹാലിയിലേക്ക് ഇസ്ഹാഖിന്റെ അനുജനെ കാണാന്‍ പോകുമ്പോളായിരുന്നു അപകടം. ഇസ്ഹാഖ് ആയിരുന്നു വാഹനം ഓടിച്ചത്. മുന്‍ സീറ്റിലുണ്ടായിരുന്ന കുട്ടിക്ക് വാഹനമോടിക്കുന്നതിനിടയില്‍ സീറ്റ് ബെല്‍റ്റിടാന്‍ ഇസ്ഹാഖ് ശ്രമിക്കുന്നതിനിടെ മുന്‍പിലുണ്ടായിരുന്ന ട്രെയിലറില്‍ ഇടിക്കുകയായിരുന്നെന്നാണ് വിവരം.  

മൃതദേഹങ്ങള്‍ ഖുന്‍ഫുദ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതേ ആശുപത്രയില്‍ ചികിത്സയിലാണ് പരിക്കേറ്റ ഇസ്ഹാഖും ഇവരുടെ ചെറിയ കുട്ടിയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com