ശശിക്ക് കൊടുത്തത് ചെറിയ ശിക്ഷയല്ല; എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് യെച്ചൂരി

ലൈംഗിക പീഡന വിവാദത്തില്‍ പി.കെ ശശിക്ക് എതിരായി പാര്‍ട്ടി സ്വീകരിച്ച നടപടി ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ശശിക്ക് കൊടുത്തത് ചെറിയ ശിക്ഷയല്ല; എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ലൈംഗിക പീഡന വിവാദത്തില്‍ പി.കെ ശശിക്ക് എതിരായി പാര്‍ട്ടി സ്വീകരിച്ച നടപടി ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശശിക്ക് പാര്‍ട്ടി ഉയര്‍ന്ന ശിക്ഷയാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി പൂര്‍ണമായി കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സമിതി നല്‍കിയ കണ്ടെത്തലുകളാണ് പരിശോധിച്ചത്. ആറ് മാസത്തെ സസ്‌പെന്‍ഷന്‍ ചെറിയ ശിക്ഷയല്ല. സസ്‌പെന്‍ഷന്‍ കഴിഞ്ഞാല്‍ ശശിക്ക് പാര്‍ട്ടി അംഗത്വത്തിലേക്ക് വരാനെ സാധിക്കുള്ളു. എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ശശിക്ക് എതിരെയുള്ള പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി ഞായറാഴ്ച ശരിവച്ചിരുന്നു. ശിക്ഷാനടപടി കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിയായ ഡിവൈഎഫ്‌ഐ നേതാവ് നല്‍കിയ കത്ത് പരിശോധിച്ച കേന്ദ്രനേതൃത്വം, സസ്‌പെന്‍ഷന്‍ കഴിഞ്ഞാല്‍ പഴയ പദവികള്‍ തിരികെ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. 

ശശിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദനും കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ശശിക്ക് അനുകൂലമായി നിലപാടെടുത്ത നേതാക്കള്‍ക്ക് എതിരെയും നടപടി വേണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com