സർക്കാർ‌ ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ ഇനി മുതൽ സർവീസ് ബുക്കിൽ: വിജ്ഞാപനമിറക്കി

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്ത്​ വി​വ​ര​ങ്ങ​ൾ സ​ർ​വീസ്​ ബു​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തണമെന്ന് വ്യ​വ​സ്ഥ ചെ​യ്​​ത്​ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ങ്ങി.
സർക്കാർ‌ ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ ഇനി മുതൽ സർവീസ് ബുക്കിൽ: വിജ്ഞാപനമിറക്കി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്ത്​ വി​വ​ര​ങ്ങ​ൾ സ​ർ​വീസ്​ ബു​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തണമെന്ന് വ്യ​വ​സ്ഥ ചെ​യ്​​ത്​ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ങ്ങി. ജീവനക്കാരൻ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ സമയത്ത് ​അയാളുടെ സ്ഥാ​വ​ര​ജം​ഗ​മ വ​സ്​​തു​ക്ക​ളു​ടെ പൂ​ർ​ണ​വി​വ​രം സ​ർ​വി​സി​ൽ ബു​ക്കി​ൽ രേ​ഖ​​പ്പെടുത്തും. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളോ ആ​ക്ഷേ​പ​ങ്ങ​ളോ  ഉ​ണ്ടാ​യാ​ൽ ​ എ​ത്ര വ​ർ​ഷം ക​ഴി​ഞ്ഞും ജീ​വ​ന​ക്കാ​ര​ന്റെെ ആ​സ്​​തി​വി​വ​രം പ​രി​ശോ​ധി​ച്ച്​ സത്യാവസ്ഥ അ​റി​യാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ്​ പു​തി​യ ച​ട്ട​ഭേ​ദ​ഗ​തി​യു​ടെ ല​ക്ഷ്യം. 

ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​ന്റെെ ഭാ​ഗ​മാ​യി സ്വ​ത്ത്​ വി​വ​ര​ങ്ങ​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ​ സ​മ​യ​ത്തു​ത​ന്നെ സ​ർ​വി​സ്​ ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ 2016ൽ സർ‌ക്കാർ ​ഉ​ത്ത​ര​വി​റ​ങ്ങി​യെ​ങ്കി​ലും പ​ല ഒാ​ഫി​സു​​ക​ളി​ലും പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യി​രു​ന്നി​ല്ല. ച​ട്ട​ഭേ​ദ​ഗ​തി​വ​രു​ത്തി വി​ജ്ഞാ​പ​ന​മി​റ​ങ്ങി​യ​തോ​ടെ സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ സ​ർ​വി​സ്​ ബു​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്​ നി​ർ​ബ​ന്ധ​മാ​കും.

വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ പ്ര​ത്യേ​ക ഫോമും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ്വ​ന്തം പേ​രി​ലു​ള്ള​ത്, ഭാ​ര്യ/​ഭ​ർ​ത്താ​വി​ന്റെെ പേ​രി​ലു​ള്ള​ത്, മ​ക്ക​ളു​ടെ പേ​രി​ലു​ള്ള​ത്, എ​ന്നി​ങ്ങ​നെ പ്ര​ത്യേ​ക​മാ​യാ​ണ്​ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തോ​ടൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ജോ​ലി​യും വ​രു​മാ​ന​വും ചോദിച്ചി​ട്ടു​ണ്ട്. ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ളും ഇതോടൊപ്പം ന​ൽ​ക​ണം.

ആ​സ്​​തി ഭൂ​മി​യാ​ണെ​ങ്കി​ൽ,  ഭൂ​മി​യു​ടെ സ്വ​ഭാ​വം (ക​ര, വ​യ​ൽ, തോ​ട്ടം), ഭൂ​മി​യു​ടെ വി​ല, സ​ർ​വേ ന​മ്പ​ർ, വി​ല്ലേ​ജ്​ എ​ന്നി​വ​യും  കെ​ട്ടി​ട​മാ​ണെ​ങ്കി​ൽ സ​ർ​വേ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ കെ​ട്ടി​ട​ത്തിന്റെെ വി​ല​യും വ​സ്​​തു​വി​വ​ര​ങ്ങളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

നേ​ര​ത്തേ​ത​ന്നെ എ​ല്ലാ വ​ർ​ഷ​വും ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്ത്​ വി​വ​ര​ങ്ങ​ൾ സീ​ൽ ചെ​യ്​​ത് ക​വ​റി​ൽ വാ​ങ്ങാ​റു​ണ്ട്. എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി അ​ഞ്ചി​ന​കം വാ​ങ്ങി 15ന​കം​ മേ​ല​ധി​കാ​രി​യു​ടെ ഒാ​ഫി​സി​ൽ എ​ത്തി​ക്കു​ക​യാ​ണ്​ പതിവ്. ​ഇ​വ സീ​ൽ ചെ​യ്​​ത​നി​ല​യി​ൽ​ത​ന്നെ സൂ​ക്ഷി​ക്കും. പ​രാ​തി​ക​​ളോ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ മാ​ത്രമാണ് ഇ​വ ​പൊ​ട്ടി​ച്ച്​ പ​രി​ശോ​ധി​ക്കുക. നാ​ലോ അ​ഞ്ചോ വ​ർ​ഷം ക​ഴി​യുമ്പോുേ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട്​ കാ​ര​ണം ഇൗ രേഖകൾ പ​ല​യി​ട​ങ്ങ​ളി​ലും നീ​ക്കം ചെ​യ്യു​ക​യാ​ണ്​ പ​തി​വ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com