അറ്റകുറ്റപ്പണി: എറണാകുളം- തൃശൂര്‍ പാതയില്‍ ട്രെയിനുകള്‍ വൈകും,രണ്ടുമണിക്കൂര്‍ നിയന്ത്രണം, ദുരിതയാത്രയില്‍ ജനം

ഇടപ്പളളി റെയില്‍വേ പാതയില്‍ ഇന്ന് അറ്റകുറ്റപ്പണി ആരംഭിക്കുന്നതോടെ എറണാകുളം- തൃശൂര്‍ പാതയില്‍ മിക്ക വണ്ടികളും വൈകിയോടാന്‍ സാധ്യത
അറ്റകുറ്റപ്പണി: എറണാകുളം- തൃശൂര്‍ പാതയില്‍ ട്രെയിനുകള്‍ വൈകും,രണ്ടുമണിക്കൂര്‍ നിയന്ത്രണം, ദുരിതയാത്രയില്‍ ജനം

കൊച്ചി: ഇടപ്പളളി റെയില്‍വേ പാതയില്‍ ഇന്ന് അറ്റകുറ്റപ്പണി ആരംഭിക്കുന്നതോടെ എറണാകുളം- തൃശൂര്‍ പാതയില്‍ മിക്ക വണ്ടികളും വൈകിയോടാന്‍ സാധ്യത. മൂന്നുദിവസത്തേയ്ക്ക് രണ്ടുമണിക്കൂര്‍ നിയന്ത്രണമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 24 വരെ നീളാനും സാധ്യതയുണ്ട്. ഇത് നിലവില്‍ തന്നെ പാതയിലെ അറ്റകുറ്റപണിയുടെ പേരില്‍ ട്രെയിനുകള്‍ പിടിച്ചിടുന്നത് മൂലമൂളള  ദുരിതം ഇരട്ടിയാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.  പല ദീര്‍ഘദൂര ട്രെയിനുകളും നാലു മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. അതേസമയം, മൂന്‍കൂട്ടി അറിയിപ്പു നല്‍കിയാണ് പണി എന്നതാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. 

കായംകുളത്തിനും കോട്ടയത്തിനുമിടെ ചെങ്ങന്നൂര്‍ സ്‌റ്റേഷനിലെ അറ്റകുറ്റപ്പണിയും ചിങ്ങവനം സ്‌റ്റേഷനിലെ പുതിയ പാതയുടെ പണിയുമാണ് ട്രെയിനുകള്‍ പിടിച്ചിടാന്‍ കാരണം. കോട്ടയം പാതയിലെ ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടതോടെ അതുവഴിയുള്ള ട്രെയിനുകളെല്ലാം വൈകുന്ന സ്ഥിതിയായി. കോട്ടയം റൂട്ടില്‍ വടക്കോട്ടുള്ള പകല്‍ ട്രെയിനുകളാണു പ്രധാനമായും വൈകുന്നത്. മൂന്നു ദിവസമായി മുംബൈ ജയന്തി ജനതയും കേരള എക്‌സ്പ്രസും മൂന്നു ദിവസമായി മൂന്നു മണിക്കൂറിലേറെയും ബംഗലൂരു എക്‌സ്പ്രസ് രണ്ടു മണിക്കൂറും വൈകിയാണ് കോട്ടയത്തെത്തിയത്. 

രാവിലെ തിരുവനന്തപുരത്തും കൊല്ലത്തും കൃത്യസമയം പാലിക്കുന്ന വണ്ടികള്‍ കായംകുളത്തും മാവേലിക്കരയിലും പിടിച്ചിടുന്നതോടെ ദീര്‍ഘദൂര യാത്രക്കാര്‍ വണ്ടിയില്‍ തന്നെ കഴിച്ചു കൂട്ടേണ്ട സ്ഥിതിയാണ്. ശബരിമല തീര്‍ഥാടകരടക്കം ആയിരക്കണക്കിന് ആളുകളാണ് ഇതുമൂലം ഗതികേടിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com