തിങ്കളാഴ്ചകളില്‍ സൗജന്യമായി ബിനാലെ കാണാം; കലാസ്വാദനത്തിന് പണം തടസ്സമാകരുത്

ഇന്ത്യയുള്‍പ്പെടെ 32 രാജ്യങ്ങളില്‍ നിന്നായി 138 കലാകാരന്മാരുടെ 94 സൃഷ്ടികളാണ് ഫോര്‍ട്ടുകൊച്ചിയില്‍ ഒരുക്കിയിട്ടുള്ള ബിനാലെയിലുള്ളത്
തിങ്കളാഴ്ചകളില്‍ സൗജന്യമായി ബിനാലെ കാണാം; കലാസ്വാദനത്തിന് പണം തടസ്സമാകരുത്


കാക്കനാട്: തിങ്കളാഴ്ചകളില്‍ ബിനാലെയില്‍ സൗജന്യ പ്രവേശനം ഏര്‍പ്പെടുത്തിയതായി കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു.  തദ്ദേശീയരായവര്‍ക്ക് പ്രാതിനിധ്യം നല്‍കാനും പണമില്ലാത്തത് കലാസ്വാദനത്തിന് തടസ്സമാകാതിരിക്കാനുമാണിതെന്ന് അദ്ദേഹം പറഞ്ഞു.  

ഇന്ത്യയുള്‍പ്പെടെ 32 രാജ്യങ്ങളില്‍ നിന്നായി 138 കലാകാരന്മാരുടെ 94 സൃഷ്ടികളാണ് ഫോര്‍ട്ടുകൊച്ചിയില്‍ ഒരുക്കിയിട്ടുള്ള ബിനാലെയിലുള്ളത്.  രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണി വരെയാണ് സന്ദര്‍ശന സമയം.  എല്ലാ ദിവസവും വൈകീട്ട് ആറിന് ഫോര്‍ട്ടുകൊച്ചി കബ്രാള്‍ യാര്‍ഡില്‍ ലോക സിനിമകളുടെ സൗജന്യ പ്രദര്‍ശനമുണ്ടാകും.  108 ദിവസം നീളുന്ന ബിനാലെ മാര്‍ച്ച് 29 ന് അവസാനിക്കും

ഫോര്‍ട്ട് കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും പഴമയും പ്രൌഡിയും പേറുന്ന പത്ത് വേദികളിലാണ് കലാസൃഷ്ടികള്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൌസിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. മരത്തില്‍ ചിത്രങ്ങള്‍ കൊത്തിയെടുത്തുള്ള ഗോണ്ട് ചുവര്‍ ചിത്രകലയിലൂടെ ഇവിടെ കാഴ്ചകള്‍ ആരംഭിക്കുന്നു.  തുടര്‍ന്ന് കലാകാരന്റ ജീവിതവും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ഒരുപിടി മനോഹര കലാസൃഷ്ടികളാണ് ബിനാലെയുടെ ആകര്‍ഷണം

കൊച്ചി ബിനാലെ ആസ്വദിക്കാന്‍ മാത്രം വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടേറെപ്പേര്‍ കൊച്ചിയിലേക്കെത്തുന്നുണ്ട്. കലയുടെയും ജീവിതത്തിന്റെയും വേറിട്ട വീക്ഷണ കോണുകളാണ് ബിനാലെ സമ്മാനിക്കുന്നതെന്നാണ് സന്ദര്‍ശകരുടെ അഭിപ്രായം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com