പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ വേ​ഗത്തിലാക്കി കെഎസ്ആര്‍ടിസി, നിയമന ഉത്തരവ് ലഭിച്ചവർ വ്യാഴാഴ്ച ഹാജരാകാൻ നിർദേശം 

പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ വേ​ഗത്തിലാക്കി കെഎസ്ആര്‍ടിസി, നിയമന ഉത്തരവ് ലഭിച്ചവർ വ്യാഴാഴ്ച ഹാജരാകാൻ നിർദേശം 

കണ്ടക്ടര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 4051പേര്‍ക്ക് രണ്ട് ദിവസത്തിനകം നിയമനം നൽകും 

തിരുവനന്തപുരം: എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ വേ​ഗത്തിലാക്കി കെഎസ്ആര്‍ടിസി. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യാഴാഴ്ച തന്നെ നിയമനം നല്‍കാനാണ് നീക്കം.

നിയമന ഉത്തരവ് കിട്ടിയവര്‍ വ്യാഴാഴ്ച കെഎസ്ആര്‍ടിസി ആസ്ഥാനത്ത് ഹാജരാകണമെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. കണ്ടക്ടര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 4051പേര്‍ക്ക് രണ്ട് ദിവസത്തിനകം നിയമനം നൽകുമെന്നും അറിയിച്ചു. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിലേക്കായിരിക്കും കണ്ടക്ടര്‍മാര്‍ക്കു നിയമനം ലഭിക്കുക.

പിഎസ്‌സി വഴി അഡ്വൈസ് മെമ്മോ ലഭിച്ചവരെ രണ്ട് ദിവസത്തിനകം കണ്ടക്ടര്‍മാരായി നിയമിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് നടപടികൾ വേ​ഗത്തിലാക്കികൊണ്ടുള്ള ഉത്തരവ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്, പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.

പ്രതിസന്ധി പരിഹരിക്കാന്‍  സ്ഥിരം ജോലിക്കാരുടെ ജോലി സമയം കൂട്ടുന്നതടക്കമുള്ള നടപടി സ്വീകരിച്ചിരുന്നു. അങ്ങനെ തയാറാകുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായ വേതനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ മിക്കയിടത്തും അധികജോലി ചെയ്യാന്‍ സ്ഥിര ജീവനക്കാര്‍ തയാറായിട്ടില്ല. 3861 എംപാനല്‍ ജീവനക്കാരെയാണ് ഇന്നലെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com