മഞ്ജുവാര്യര്‍ക്ക് നിലപാടില്ലെന്ന് എല്ലാവര്‍ക്കും അറിയാം; മമ്മൂട്ടി വനിതാ മതിലിനെ പിന്തുണയ്ക്കുന്നുണ്ടോ? തുറന്നു ചോദിക്കുന്നു 

കൈരളിയുടെ ചെയര്‍മാനായ മമ്മൂട്ടി നവോത്ഥാന മതിലിനെ പിന്തുണയ്ക്കുന്നുണ്ടോ? തുറന്ന ചോദ്യവുമായി രശ്മി നായര്‍ 
മഞ്ജുവാര്യര്‍ക്ക് നിലപാടില്ലെന്ന് എല്ലാവര്‍ക്കും അറിയാം; മമ്മൂട്ടി വനിതാ മതിലിനെ പിന്തുണയ്ക്കുന്നുണ്ടോ? തുറന്നു ചോദിക്കുന്നു 


കൊച്ചി: വനിതാ മതിലിന് രാഷ്ട്രീയ നിറമുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ വനിതാ മതിലില്‍ നിന്ന് പിന്‍മാറിയ മഞ്ജുവാര്യരെ വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. മഞ്ജു വാര്യര്‍ക്ക് പ്രത്യേകിച്ച് നിലപാടൊന്നും ഇല്ല എന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ നിലപാടില്ലാത്ത ഒരാളാണ് താനെന്നു പറയാന്‍ അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് അവരുടെ വാക്കുകളില്‍ തന്നെ മനസിലാകുമെന്ന് രശ്മിനായര്‍ പറഞ്ഞു. എ്ന്നാല്‍ കൈരളിയുടെ ചെയര്‍മാനും മലയാളിയുടെ പ്രിയതാരവുമായ മമ്മൂട്ടി നവോത്ഥാന മതിലിനെ പിന്തുണയ്ക്കുന്നുണ്ടോ എന്നും ര്ശ്മി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. കേരളം ചരിത്രപരമായ ഒരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ അങ്ങനെ ഒരു വീഡിയോ ഉടനെ വരുമായിരിക്കും അല്ലേയെന്നും രശ്മി പരിഹസിച്ചു.

രശ്മിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം


മഞ്ജുവാര്യര്‍ക്കു പ്രത്യേകിച്ച് നിലപാടൊന്നും ഇല്ല എന്ന് എല്ലാവര്‍ക്കും അറിയാം അങ്ങനെ നിലപാടില്ലാത്ത ഒരാളാണ് താനെന്നു പറയാനും അവര്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്നും അവരുടെ വാക്കുകളില്‍ തന്നെ മനസിലാകും. പക്ഷെ കേരളത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനുള്ള ഒരു സര്‍ക്കാര്‍ പരിപാടിയാണ് എന്ന് പറഞ്ഞപ്പോള്‍ എന്ത് ലാഭം നോക്കി ആണെങ്കിലും അറിവില്ലായ്മ്മ കൊണ്ടാണെങ്കിലും അതിന്റെ ഭാഗമാകാം എന്ന് പറയാന്‍ അവര്‍ക്ക് മനസ് വന്നിരുന്നു.

എന്നാല്‍ ഞാന്‍ ഞാന്‍ ഭാവത്തില്‍ ഉള്ള വേറെ മുതലുകള്‍ ഉണ്ടല്ലോ കൈരളി ടി വി യുടെ ചെയര്‍മാന്‍ ഒരു ചങ്ങായി ഇല്ലേ പുള്ളി നവോത്ഥാന മതിലിനെ പിന്തുണയ്ക്കുന്നുണ്ടോ .ജല്ലിക്കെട്ട് സമരത്തെ ഒക്കെ അനുകൂലിച്ചു ഫേസ്ബുക്കില്‍ വീഡിയോ ഒക്കെ പോസ്റ്റ് ചെയ്തിരുന്നല്ലോ കേരളം ചരിത്രപരമായ ഒരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ അങ്ങനെ ഒരു വീഡിയോ ഉടനെ വരുമായിരിക്കും അല്ലേ. 
കണ്ടിയിടും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com