ഷീലയെ അറിയുക പോലുമില്ല; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പറ്റി കേട്ടിട്ടുണ്ട്; സുരേഷ് ഗോപിയെ എംപി എന്ന നിലയില്‍ അറിയാം; ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ല; യതീഷ് ചന്ദ്ര പറയുന്നു

എല്ലാം കഴിഞ്ഞിട്ടിപ്പോള്‍ പൊലീസുകാരുടെ ജാതിയും മതവും തിരക്കുന്നത് എന്തിനാണ്? അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോള്‍ എങ്ങനെ മോശക്കാരാകും?
ഷീലയെ അറിയുക പോലുമില്ല; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പറ്റി കേട്ടിട്ടുണ്ട്; സുരേഷ് ഗോപിയെ എംപി എന്ന നിലയില്‍ അറിയാം; ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ല; യതീഷ് ചന്ദ്ര പറയുന്നു

കൊച്ചി: പ്രളയകാലത്തെയും ശബരിമലയിലെയും ക്രമസമാധാന ചുമതല ഭംഗിയായി നിര്‍വഹിച്ചതോടെയാണ് മലയാളികളുടെ പ്രിയപ്പെട്ട പൊലീസുകാരനായി യതീഷ് ചന്ദ്രമാറിയത്. നിയമം തെറ്റിക്കാത്ത പ്രവര്‍ത്തനങ്ങളിലൂടെ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു മുപ്പത്തിമൂന്ന് കാരനായ യതീഷ് ചന്ദ്ര.ആലുവയില്‍ സിപിഎം ഓഫീസില്‍ ആക്രമണം നടത്തിയതോടെയാണ് യതീഷ് ചന്ദ്രയ്ക്ക് ദേശീയ ശ്രദ്ധ കിട്ടിയത്. വടക്കന്‍ കര്‍ണാടകത്തിലെ ഒരു ഗ്രാമത്തിലാണ് യതീഷ് ചന്ദ്ര ജനിച്ചു വളര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തപ്പോഴാണ് സംഘപരിവാറിന് ഇദ്ദേഹം ഹീറോ ആയത്. അതിന് മുമ്പ് പുതുവൈപ്പിന്‍ സമരത്തെ ഹൈക്കോടതിക്ക് മുന്നില്‍ അടിച്ചമര്‍ത്തിയപ്പോള്‍ യതീഷ് ചന്ദ്ര കേരള സമൂഹത്തിന് മുന്നില്‍ വില്ലനായിരുന്നു.

വാര്‍ത്തകളില്‍ ഇടം നേടിയതോടെ നടി ഷീലയുടെ ബന്ധുവായ ക്രിസ്ത്യാനിയാണ് യതീഷ് ചന്ദ്ര എന്നൊക്കെയാണ് ചിലര്‍ എഴുതിപിടിപ്പിച്ചത്. എന്നാല്‍ എന്നാട് ഇതിനെപ്പറ്റി ആരും ചോദിച്ചിട്ടു പോലുമില്ലെന്നതാണ് തമാശയെന്ന് യതീഷ് പറയുന്നു. ഷീലയുടെ ബന്ധുവല്ല എന്നു മാത്രമല്ല, അവരെ അറിയുക പോലും ഇല്ല. കര്‍ണാടകയിലെ ദാവന്‍ഗരെയാണ് എന്റെ സ്വദേശം. ഒരു മലയാള സിനിമ പോലും ഞാന്‍ കണ്ടിട്ടില്ല. സുരേഷ് ഗോപിയെക്കുറിച്ച് അടുത്തിടെ ഒരുപാട് കേട്ടു. അദ്ദേഹത്തെ എംപി എന്ന നിലയിലേ അറിയൂ. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി തുടങ്ങിയവരെക്കുറിച്ചും കേട്ടിട്ടുണ്ടെന്നു മാത്രമെന്ന് യതീഷ് പറയുന്നു

ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളിങ്ങനെ വേര്‍തിരിക്കുന്നതു കാണുമ്പോള്‍ അദ്ഭുതം തോന്നും. നൂറു ദിവസം ആയിട്ടേയുള്ളൂ നമ്മള്‍ പ്രളയം അതിജീവിച്ചിട്ട്. അന്ന് ആരും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും ആയിരുന്നില്ല, മനുഷ്യരായിരുന്നു. ആ ദിവസങ്ങളില്‍ സ്വന്തം കുടുംബത്തിന്റെ അവസ്ഥ പോലും നോക്കാതെയാണ് പല പൊലീസുകാരും കര്‍മനിരതരായത്. ഉറപ്പായും ഉണ്ടാകേണ്ടിയിരുന്ന അടുത്ത ബന്ധുവിന്റെ വിവാഹത്തിനുപോലും ഞാന്‍ പങ്കെടുത്തില്ലെന്ന് യതീഷ് പറഞ്ഞു.

എല്ലാം കഴിഞ്ഞിട്ടിപ്പോള്‍ പൊലീസുകാരുടെ ജാതിയും മതവും തിരക്കുന്നത് എന്തിനാണ്? അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോള്‍ എങ്ങനെ മോശക്കാരാകും? എന്റെ മാത്രമല്ല, കേരളത്തിലെ പൊലീസുകാരുടെ മുഴുവന്‍ വേദനയാണിതെന്ന് യതീഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com