സംസ്ഥാനത്ത് മായം കലര്‍ന്ന 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു; സംഭരണവും വില്‍പനയും ഇനിമുതല്‍ ക്രിമിനല്‍ കുറ്റം

സംസ്ഥാനത്ത് മായംകലര്‍ന്ന 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു
സംസ്ഥാനത്ത് മായം കലര്‍ന്ന 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു; സംഭരണവും വില്‍പനയും ഇനിമുതല്‍ ക്രിമിനല്‍ കുറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മായംകലര്‍ന്ന 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. ഇവയുടെ പരിശോധനയില്‍ മായം കലര്‍ന്നെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഈ ബ്രാന്റുകളുടെ ഉല്‍പാദനം, സംഭരണം, വില്‍പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആനന്ദ് സിങ് ഐഎഎസ് ഉത്തരവിറക്കി. കോക്കോ ബാര്‍, മലബാര്‍ റിച്ച് കോക്കനട്ട് ഓയില്‍, കേര കിംഗ് കോക്കനട്ട് ഓയില്‍ തുടങ്ങി നിരോധിച്ചത് മുഴുവന്‍ സ്വകാര്യ കമ്പനി ഉല്പന്നങ്ങളാണ്.

നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണ സംഭരിച്ച് വയ്ക്കുന്നതും വില്‍പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ജൂണ്‍ 30ന് 51 ബ്രാന്‍ഡുകള്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചിരുന്നു.

പരിശോധനകളെല്ലാം മറികടന്ന് കേരളത്തിലേക്ക് അനധികൃതമായി മായംകലര്‍ന്ന വെളിച്ചെണ്ണകള്‍ ഒഴുകുന്നുവെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com