ഹാദിയയുടെ പിതാവ് ബിജെപിയില്‍ ചേര്‍ന്നു

വൈക്കത്ത് നടന്ന ശബരിമല സംരക്ഷണസദസിലാണ് അശോകന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
ഹാദിയയുടെ പിതാവ് ബിജെപിയില്‍ ചേര്‍ന്നു

വൈക്കം: ഹാദിയയുടെ പിതാവ് കെഎം അശോകന്‍ ബിജെപിയില്‍ ചേര്‍ന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണസദസിലാണ് അശോകന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനാണ് പാര്‍ട്ടി അംഗത്വം നല്‍കിയത്. സൈന്യത്തില്‍ നിന്നും വിരമിച്ച ആളാണ് ഇദ്ദേഹം. നേരത്തേ സിപിഐ അനുഭാവം പ്രകടിപ്പിച്ചിരുന്ന കുടുംബമായിരുന്നു അശോകന്റേത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com