ക്രിസ്മസ് കാല ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; ഗുണഭോക്താക്കളാവുന്നത് 45 ലക്ഷംപേർ
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th December 2018 06:44 AM |
Last Updated: 19th December 2018 06:46 AM | A+A A- |
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ 45 ലക്ഷത്തോളം വരുന്ന ജനങ്ങൾക്കുള്ള സാമൂഹികക്ഷേമ-ക്ഷേമനിധി പെൻഷൻ വിതരണം ഇന്നു മുതൽ. ക്രിസ്മസിന് ആഘോഷങ്ങളുള്ളത് കണക്കിലെടുത്താണ് പെൻഷൻ വിതരണം നേരത്തേയാക്കിയത്.
23 ലക്ഷത്തോളം പേർക്ക് ബാങ്ക് അക്കൗണ്ടുകളിലും 20 ലക്ഷം പേർക്ക് വീടുകളിലേക്കുമാണ് തുക എത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
പുതിയതായി പെൻഷന് അപേക്ഷിച്ച മൂന്നേകാൽ ലക്ഷം പേർക്കും ഇക്കുറി ആനുകൂല്യം ലഭിക്കും. ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള പെന്‍ഷനാണ് നൽകുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ ഇനത്തിൽ 1893 കോടിയും ക്ഷേമബോർഡുകൾക്കുള്ള 253 കോടിയും അടക്കം 2146 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.