മണ്ണാർക്കാട്ട് കഞ്ചാവ് വേട്ട; നാല് കിലോയുമായി യുവാവ് പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th December 2018 10:46 PM |
Last Updated: 19th December 2018 10:46 PM | A+A A- |

പാലക്കാട്: നാല് കിലോ കഞ്ചാവുമായി മണ്ണാർക്കാട്ട് യുവാവ് പിടിയിൽ. കോട്ടത്തറ ദീപക് നിവാസിൽ സതീഷ് കുമാറാണ് പൊലീസിന്റെ പിടിയിലായത്. അട്ടപ്പാടിയിൽ നിന്ന് ബൈക്കിൽ കഞ്ചാവുമായി വരുകയായിരുന്ന സതീഷ്. പൊലീസ് സാഹസികമായി പിൻതുടർന്നാണ് ഇയാളെ വലയിലാക്കിയത്.
ജില്ലയിലെ കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ സതീഷെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ പല തവണ ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. മണ്ണാർക്കാട് സിഐ ടിപി ഫർഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.