എകെജിയെ സർക്കാർ പിന്നിലാക്കി; മുന്നിൽ പ്രേംനസീർ

യൂട്യൂബിലും പ്രേംനസീർ തന്നെ നിത്യഹരിത നായകൻ. എകെജിയെയാണ് നസീർ പിന്നിലാക്കിയത്
എകെജിയെ സർക്കാർ പിന്നിലാക്കി; മുന്നിൽ പ്രേംനസീർ

കൊച്ചി: മലയാള സനിമാ ചരിത്രത്തിലെ നിത്യഹരിത നായകനെന്ന വിശേഷണം പ്രേംനസീറിനാണ്. യൂട്യൂബിലും പ്രേംനസീർ തന്നെ നിത്യഹരിത നായകൻ. എകെജിയെയാണ് നസീർ പിന്നിലാക്കിയത്. 

പബ്ലിക്ക് റിലേഷൻസ് വകുപ്പ് നിർമിച്ച ജീവചരിത്ര ഡോക്യുമെന്ററികളിൽ കാഴ്ചക്കാരുടെ എണ്ണത്തിലാണ് പ്രേംനസീർ ഒന്നാമതെത്തിയത്. 86,769 പേരാണ് ഇതിനകം പ്രേംനസീറിനെ കുറിച്ച് വിആർ ​ഗോപിനാഥ് സംവിധാനം ചെയ്ത ദേവനായകൻ എന്ന ഡോക്യുമെന്ററി കണ്ടത്. 

2017ൽ അപ്‌ലോഡ്‌ ചെയ്ത എകെജി ഡോക്യുമെന്ററിയായിരുന്നു ഒരു മാസം മുൻപ് വരെ മുന്നിൽ. പ്രദീപ് നായരാണ് ഇതിന്റെ സംവിധാനം. 2018 ഓ​ഗസ്റ്റിലാണ് ദേവനായകൻ യൂട്യൂബിലെത്തിയത്. കെഎസ് സേതുമാധവൻ, എംടി വാസുദേവൻ നായർ, ഷീല, ശാരദ തുടങ്ങിയ പ്രമുഖരുടെ ഓർമകളിലൂടെയാണ് ദേവനായകൻ മുന്നേറുന്നത്. 

മഹാകവി മോയിൻ കുട്ടി വൈദ്യർ, എൻപി മുഹമ്മദ്, രാമു കാര്യാട്ട്, കടമ്മനിട്ട രാമകൃഷ്ണൻ, പത്മരാജൻ തുടങ്ങിയ പ്രമുഖരെക്കുറിച്ചുള്ള ഡോക്യുമെന്ററികളാണ് ഈ വിഭാ​ഗത്തിൽ കൂടുതൽ പേർ കണ്ട മറ്റ് വീഡിയോകൾ.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com