നടിയുടെ ന​ഗ്ന ഫോട്ടോ വാട്സ് ആപ്പ് ​ഗ്രൂപ്പിലിട്ടു; സിപിഎം ജില്ലാ പഞ്ചായത്തം​ഗം ആപ്പിലായി

മുതിർന്ന സിപിഎം ജില്ലാ പഞ്ചായത്തം​ഗം വാട്സ്ആപ്പ് ​ഗ്രൂപ്പിൽ സിനിമാ നടിയുടെ ന​ഗ്ന ചിത്രമയച്ചത് അം​ഗങ്ങളെ ഞെട്ടിച്ചു
നടിയുടെ ന​ഗ്ന ഫോട്ടോ വാട്സ് ആപ്പ് ​ഗ്രൂപ്പിലിട്ടു; സിപിഎം ജില്ലാ പഞ്ചായത്തം​ഗം ആപ്പിലായി

കൊച്ചി: മുതിർന്ന സിപിഎം ജില്ലാ പഞ്ചായത്തം​ഗം വാട്സ്ആപ്പ് ​ഗ്രൂപ്പിൽ സിനിമാ നടിയുടെ ന​ഗ്ന ചിത്രമയച്ചത് അം​ഗങ്ങളെ ഞെട്ടിച്ചു. ജില്ലാ പഞ്ചായത്തം​ഗങ്ങളും ഉദ്യോ​ഗസ്ഥരും ഔദ്യോ​ഗികാവശ്യങ്ങൾക്കും മറ്റുമായി ഉപയോ​ഗിക്കുന്ന ജില്ലാ പഞ്ചായത്ത് ഓഫീഷ്യൽ എന്ന ​വാട്സ് ആപ്പ് ​ഗ്രൂപ്പിലാണ് സിപിഎമ്മിന്റെ മുതിർന്ന അം​ഗത്തിന്റെ കൈക്രിയ. പ്രശസ്ത നടിയുടെ അർധ ന​ഗ്ന ഫോട്ടോ ​ഗുഡ് ഈവനിങ് എന്ന് ആശംസിച്ചാണ് വാട്സ് ആപ്പിലിട്ടത്. 

​ഗ്രൂപ്പിൽ പ്രശസ്ത നടിയുടെ ഫോട്ടോ കണ്ട അം​ഗങ്ങൾ ഞെട്ടി. അത് സിപിഎമ്മിന്റെ മുതിർന്ന അം​ഗമാണ് ഫോർവേഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടപ്പോൾ വനിതാ അം​ഗങ്ങളടക്കമുള്ളവർ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങി. ചിലർ പ്രതിഷേധം അറിയിച്ചു. ചിലർ പ്രായം പരി​ഗണിച്ച് മിണ്ടാതിരുന്നു. ചിലരാകട്ടെ സിപിഎം അം​ഗങ്ങളോട് കാര്യം തിരക്കി. ഒന്നും പറയാൻ കഴിയാതെ അവരും കുഴങ്ങി. ഒഴിവാക്കാനുള്ള സമയ പരിധി കഴിഞ്ഞതിനാൽ ചിത്രം കളയാനും പറ്റാത്ത അവസ്ഥയിലായിരുന്നു. 

എന്നാൽ സംഭവത്തോട് കോൺ​ഗ്രസ് അം​ഗങ്ങൾ പക്വമായാണ് പ്രതികരിച്ചത്. അം​ഗത്തിന്റെ പ്രായം പരി​ഗണിച്ച് അവർ വിവാദമാക്കാവുന്ന വിഷയം വിട്ടുകളഞ്ഞു. അതേസമയം സ്വന്തം പാർട്ടിക്കാർക്ക് അത്ര വിശാല മനസ്കത ഇല്ലായിരുന്നു. അവർ പരമാവധി പ്രചാരം നൽകി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com