ബിജെപിയും ആര്‍എസ്എസ്സും സമരരൂപങ്ങളെ വികൃതമാക്കി ; ഹര്‍ത്താലിന് ബദല്‍ വേണമെന്ന് മന്ത്രി ഇ പി ജയരാജന്‍

ബിജെപിയും ആര്‍എസ്എസ്സും നിലവിലുള്ള സമരമാര്‍ഗ്ഗങ്ങളെ വികൃതമാക്കിക്കളഞ്ഞെന്ന് മന്ത്രി ഇ പി ജയരാജന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ ഉയര്‍ന്നു വരേണ്ട സമരരൂപമാണ് ഹര്‍ത്താല്‍. ഇതിനെയാണ് അക്രമങ്ങള്‍ അഴിച്ചുവിട
ബിജെപിയും ആര്‍എസ്എസ്സും സമരരൂപങ്ങളെ വികൃതമാക്കി ; ഹര്‍ത്താലിന് ബദല്‍ വേണമെന്ന് മന്ത്രി ഇ പി ജയരാജന്‍

കൊച്ചി: ബിജെപിയും ആര്‍എസ്എസ്സും നിലവിലുള്ള സമരമാര്‍ഗ്ഗങ്ങളെ വികൃതമാക്കിക്കളഞ്ഞെന്ന് മന്ത്രി ഇ പി ജയരാജന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ ഉയര്‍ന്നു വരേണ്ട സമരരൂപമാണ് ഹര്‍ത്താല്‍. ഇതിനെയാണ് അക്രമങ്ങള്‍ അഴിച്ചുവിട്ട് ബിജെപി ദുരുപയോഗം ചെയ്തത്. അനാവശ്യ ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്കിടയില്‍ മടുപ്പുളവാക്കിയെന്നും മന്ത്രി പറഞ്ഞു. 

ഹര്‍ത്താലിന് ബദല്‍ ആലോചിക്കേണ്ട സമയമായി. കാലഘട്ടത്തിന് ചേര്‍ന്ന പ്രതിഷേധമാര്‍ഗ്ഗങ്ങളാണ് ഇനി വേണ്ടത്. കണ്ണ് മൂടിക്കെട്ടിയും വായ് മൂടിക്കെട്ടിയുമൊക്കെ പ്രതിഷേധിക്കാമെന്നും മന്ത്രി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com